കണ്ണൂരില്‍ വിമാനം റണ്‍വേയില്‍ ഇറങ്ങിയശേഷം വീണ്ടും പറന്നുയര്‍ന്നു; വലിയ കുലുക്കം, ശബ്ദം


കണ്ണൂർ വിമാനത്താവളം| File Photo: Mathrubhumi

മട്ടന്നൂര്‍: ചെന്നൈയില്‍നിന്നെത്തിയ ഇന്‍ഡിഗോ വിമാനം കണ്ണൂര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇറങ്ങിയശേഷം വീണ്ടും പറന്നുയര്‍ന്നു. വലിയ ശബ്ദവും കുലുക്കവും ഉണ്ടായതിനെതുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. വിമാന ലാന്‍ഡിങ്ങില്‍ 'അണ്‍സ്റ്റെബിലൈസ്ഡ് അപ്രോച്ച്' എന്നുവിളിക്കുന്ന പ്രശ്‌നമാണുണ്ടായതെന്ന് കിയാല്‍ അധികൃതര്‍ പറഞ്ഞു.

പൈലറ്റിന് റണ്‍വേ വ്യക്തമായി കാണാതെ വരികയോ എതിര്‍ദിശയിലുള്ള കാറ്റോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായാല്‍ വീണ്ടും പറന്നുയരുന്നതാണിത്.
ചെന്നൈയില്‍നിന്ന് ശനിയാഴ്ച വൈകിട്ട് 3.15-ഓടെ കണ്ണൂരിലിറങ്ങേണ്ട ഇന്‍ഡിഗോ എ.ടി.ആര്‍.-6ഇ7372 വിമാനമാണ് ലാന്‍ഡിങ്ങിനുശേഷം വീണ്ടും പറന്നുയര്‍ന്നത്. കാല്‍മണിക്കൂറോളം ചുറ്റിപ്പറന്നശേഷം 3.40-നാണ് വിമാനം വീണ്ടും റണ്‍വേയിലിറങ്ങിയത്.

65-ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയാതെ യാത്രക്കാര്‍ ആശങ്കയിലായി. പ്രതികൂല കാലാവസ്ഥയില്‍ സംഭവിക്കാവുന്നതാണ് ഇതെന്ന് അധികൃതര്‍ പറഞ്ഞു.


Content Highlights: flight take off after landing in runway

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented