കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ച സാഹചര്യത്തില്‍ നെടുമ്പാശ്ശേരിയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ് പ്രസ് വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 

വെള്ളം കയറിയതിനെത്തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ചില സര്‍വീസുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. . കൊച്ചി-മസ്‌ക്കറ്റ്-കൊച്ചി, കൊച്ചി-ദുബായി-കൊച്ചി സര്‍വീസുകളാണ്  റദ്ദാക്കിയത്. 

ഇതിന് പുറമെ, കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന ഐഎക്സ് 419 വിമാനം തിരുവനന്തപുരത്ത് നിന്നായിരിക്കും ടേക്ക് ഓഫ് ചെയ്യുക. 

അബുദാബിയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തേണ്ടിയിരുന്ന ഐഎക്സ് 452 വിമാനം കോയമ്പത്തൂര്‍ വിമാനത്താവളത്തിലായിരിക്കും ഇറക്കുക. ദോഹയില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ എത്തേണ്ടിയിരുന്ന ഐഎക്‌സ്-476 വിമാനം തിരുവനന്തപുരത്തും. അബുദാബിയില്‍ നിന്നും കൊച്ചിയില്‍ എത്തേണ്ടിയിരുന്ന ഐഎക്‌സ് 452 വിമാനം കോഴിക്കോട് വിമാനത്താവളത്തിലുമായിരിക്കും ഇറക്കുകയെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.