കോഴിക്കോട് നഗരത്തിൽ പ്രത്യക്ഷപ്പെട്ട ഫ്‌ളക്‌സ് ബോർഡുകൾ
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനെ പിന്തുണച്ച് കോഴിക്കോട് നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍. 'കേരള ജനത ഒന്നടങ്കം പറയുന്നു, ഞങ്ങള്‍ക്ക് വേണം ഈ നേതാവിനെ' എന്ന കുറിപ്പോടെയാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പോരാളികള്‍ എന്ന പേരിലാണ് ബോര്‍ഡുകള്‍ വച്ചിരിക്കുന്നത്.
പാര്‍ട്ടി നേതൃത്വത്തിനെ വിമര്‍ശിച്ചതിന് പിന്നാലെ നേതൃത്വം ഹൈക്കമാന്‍ഡിന് പരാതി നല്‍കിയതോടെ ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ. മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നഗരത്തില്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.
2019-ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പി. ജയരാജനെതിരെ വലിയ ഭൂരിപക്ഷത്തിനായിരുന്നു മുരളീധരന്‍ വിജയിച്ചത്.
Content Highlights: flex boards in Kozhikode city in support of k muralidharan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..