അഞ്ചുവയസ്സുകാരന്റെ ജീവനെടുത്തത് കൈവരിയില്ലാത്ത പാലം; സ്‌കൂട്ടര്‍ പതിച്ചത് കുട്ടിയുടെ ദേഹത്തേക്ക്


പവിൻ സുനിൽ

പാറശ്ശാല: അമ്മയും ഇരട്ടക്കുട്ടികളും സഞ്ചരിച്ച സ്‌കൂട്ടര്‍ കനാലിലേക്കു വീണ് കുട്ടികളില്‍ ഒരാള്‍ മരിച്ചു. കാരോട് മാറാടി ചെമ്മന്‍കാലവീട്ടില്‍ സുനിലിന്റെയും മഞ്ജുവിന്റെയും മകന്‍ എസ്.എം.പവിന്‍ സുനില്‍ (5) ആണ് മരിച്ചത്. പരിക്കേറ്റ സഹോദരന്‍ നിപിന്‍ സുനില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജിലും ചികിത്സയിലാണ്. മഞ്ജുവിനു നിസാര പരിക്കാണ്.

വ്യാഴാഴ്ച രാവിലെ ഒന്‍പതരയ്ക്ക് കാരോടിനു സമീപം മാറാടിയിലാണ് അപകടം. മഞ്ജു കുട്ടികളുമായി സ്‌കൂട്ടറില്‍ സ്‌കൂളിലേക്കു പോകുകയായിരുന്നു. കനാലിനു കരയിലെ റോഡില്‍ കനാലിന്റെ മറുവശത്തേക്കു പോകുന്നതിനുള്ള കൈവരിയില്ലാത്ത ചെറിയ പാലത്തില്‍ സ്‌കൂട്ടര്‍ കയറ്റുമ്പോള്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

ആദ്യം കനാലില്‍ വീണ പവിന്‍ സുനിലിന്റെ മുകളിലേക്കാണ് സ്‌കൂട്ടര്‍ പതിച്ചത്. മറ്റുള്ളവരും പിന്നാലെ പവിനു മുകളിലേക്ക് വീണു. ഓടിയെത്തിയ നാട്ടുകാര്‍ മൂവരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പവിനെ രക്ഷിക്കാനായില്ല.

ജീവനെടുത്തത് കൈവരിയില്ലാത്ത പാലം

പാറശ്ശാല: സ്‌കൂട്ടര്‍ കനാലിലേക്കു മറിഞ്ഞ് അഞ്ചുവയസ്സുകാരന് ജീവന്‍ നഷ്ടപ്പെടാന്‍ കാരണം കനാലിനു കുറുകെയുള്ള കൈവരിയില്ലാത്ത പാലം. ഇത്തരത്തില്‍ കൈവരികളില്ലാത്ത നിരവധി പാലങ്ങള്‍ പ്രദേശത്തുണ്ട്. കനാലുകളുടെ ബണ്ടുകള്‍ റോഡുകളായി മാറിയതിനെത്തുടര്‍ന്നാണ് ഇരുകരകളെയും ബന്ധിപ്പിച്ച് ചെറുപാലങ്ങള്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ചത്.

കാല്‍നടക്കാര്‍ക്കും ചെറുവാഹനങ്ങള്‍ക്കും ഇത് സഹായകമായിരുന്നു. എന്നാല്‍, ഈ ചെറുപാലങ്ങള്‍ക്കു സുരക്ഷാ ഭിത്തിയില്ലാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇരുചക്രവാഹനങ്ങളില്‍ എത്തുന്നവരാണ് പലപ്പോഴും ഇത്തരം പാലങ്ങളില്‍ അപകടത്തില്‍പ്പെടുന്നത്.

വാഹനമോടിച്ച് അധികം പരിചയമില്ലാത്തവര്‍ വീതികുറഞ്ഞ ചെറുപാലത്തിലേക്കു കയറുമ്പോഴുണ്ടാകുന്ന പരിഭ്രമമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. പാലത്തില്‍വെച്ച് നിയന്ത്രണം വിടുന്ന ഇരുചക്രവാഹനം സുരക്ഷാ ഭിത്തികള്‍ ഇല്ലാത്തതിനാല്‍ നേരെ കനാലിലേക്കു പതിക്കും. ദിവസവും മഞ്ജു തന്നെയാണ് കുട്ടികളെ സ്‌കൂട്ടറില്‍ സ്‌കൂളിലേക്കു കൊണ്ടുപോകുന്നതും വരുന്നതും. സ്ഥിരമായി കടന്നുപോകുന്ന വഴിയായിട്ടുകൂടി ഉണ്ടായ അപകടം പരിസരവാസികളെ ആശങ്കയിലാക്കുന്നുണ്ട്. മഞ്ജു താമസിക്കുന്ന വീടിന് സമീപത്തായാണ് അപകടം നടന്ന പാലം.

Content Highlights: five year old killed in road accident at thiruvananthapuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented