നാദാപുരം: ടിപ്പര്‍ ലോറി ഇടിച്ച് അഞ്ച് വയസുകാരന്‍ മരിച്ചു. നാദാപുരം വരിക്കോളിയില്‍ മലോക്കണ്ടി റഫീഖിന്റെ മകന്‍ ഷിഹാബാണ് മരിച്ചത്.
ഉച്ചയ്ക്ക് ഒന്നരയോടെ കുട്ടി വീടിനു സമീപത്ത് സൈക്കിളില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. കുട്ടിയെ വളരെ വേഗം നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: Five year old killed in accident in Nadapuram