
പ്രതീകാത്മകചിത്രം| Photo: Reuters
കോഴിക്കോട്: അഞ്ചുമാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി മുഹമ്മദ് ഷരീഫിന്റെ മകന് മുഹമ്മദ് റെസിയാന്‍ ആണ് മരിച്ചത്.
ഇന്ന് രാവിലെ 6.05 ഓടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കുഞ്ഞിനെ എത്തിച്ചത്. കടുത്ത പനിയുണ്ടായിരുന്നു. ഗുരുതരാവസ്ഥയില്‍ ആയിരുന്നതിനാല്‍ കുഞ്ഞിനെ അപ്പോള്‍ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
ഈ സമയം തന്നെ ആന്റിജന്‍ പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. 6.15 ഓടു കൂടി കുഞ്ഞ് മരിച്ചു. അതേസമയം കുഞ്ഞിന് എവിടെനിന്നാണ് കോവിഡ് ബാധിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല.
content highlights: five month old baby dies in kozhikode due to covid
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..