ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനദുരന്തം അഞ്ചംഗ സംഘം അന്വേഷിക്കുമെന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ. അഞ്ചുമാസത്തിനുള്ളില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

ക്യാപ്റ്റന്‍ എസ്.എസ്. ഛഹാറിന്റെ മേല്‍നോട്ടത്തിലാവും അന്വേഷണം. അപകടത്തിലേക്കു നയിച്ച കാരണങ്ങളും സാഹചര്യവും കണ്ടെത്തണമെന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ആവശ്യപ്പെട്ടു.

വിമാന ഓപ്പറേഷന്‍സ് വിഭാഗം വിദഗ്ധന്‍ വേദ് പ്രകാശ്, സീനിയര്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനിയര്‍ മുകുള്‍ ഭരദ്വാജ്, ഏവിയേഷന്‍ മെഡിസിന്‍ വിദഗ്ധന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വൈ.എസ്. ദഹിയ, എയര്‍ക്രാഫ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ജസ്ബീര്‍ സിങ് ലര്‍ഗ എന്നിവരും അന്വേഷണസംഘത്തിലുണ്ടാവും. ന്യൂഡല്‍ഹി ആസ്ഥാനമായിട്ടാവും അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം.

Content Highlights: Five member team to investigate Karipur Flight Crash