പാലക്കാട്: പാലക്കാട് ജില്ലയില്‍ തിങ്കളാഴ്ച അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മന്ത്രി എ.കെ. ബാലന്‍. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന നാല് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ 53 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 

അതിര്‍ത്തി ജില്ലയായതിനാല്‍ പാലക്കാട് കാര്യമായ മുന്‍കരുതല്‍ വേണമെന്നും വലിയ ഇടപെടല്‍ ആവശ്യമാണെന്നും എ.കെ. ബാലന്‍ വ്യക്തമാക്കി. സമ്പര്‍ക്കത്തിലൂടെ ജില്ലയില്‍ കോവിഡ് പടരുന്ന സാഹചര്യമുണ്ട്. സമൂഹ വ്യാപനത്തിന്റെ വലിയ ആശങ്ക ജില്ലയില്‍ നിലനില്‍ക്കുന്നുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. 

പ്രവാസികളെക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവരെയാണെന്നും നിരീക്ഷണത്തിലുള്ളവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്ന സാഹചര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിച്ചത് ജില്ലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ്. രോഗം പടരുന്ന സാഹചര്യത്തില്‍ ഇത് നീട്ടേണ്ട സാഹചര്യമുണ്ടോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

നാളെ മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയ്ക്കുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

content highlights: covid 19, corona virus, covid positive case