
പ്രതീകാത്മക ചിത്രം
കൊച്ചി: വിനോദസഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് പൗരന്മാരുടെ സംഘത്തിലെ 5 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മന്ത്രി വി.എസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
17 അംഗ സംഘത്തിലെ ഒരാള്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മന്ത്രി പറഞ്ഞു.
രോഗം ബാധിച്ചവരെല്ലാം 60-85 വയസ്സിനിടയില്‍ പ്രായമുള്ളവരാണ്. കൂട്ടത്തില്‍ ഒരാള്‍ സ്ത്രീയാണ്. സംഘത്തിലെ ബാക്കിയുള്ള 12 പേരുടെ സാംപിള്‍ പരിശോധനഫലം നെഗറ്റീവ് ആണ്.
നേരത്തെ മൂന്നാറിലെ ടീ കൗണ്ടി റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പൊലീസ് ഇവരെ തടയുകയായിരുന്നു.
Content Highlights: Five British Tourists in Kochi tests positive for COVID-19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..