കെഎസ്ആര്‍ടിസിക്കെന്താ കൊമ്പുണ്ടോ? വീല്‍ ഊരിത്തെറിച്ച ബസിന്റെ ഫിറ്റ്നസ് പരിശോധിക്കാതെ എംവിഡി


പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: യാത്രക്കാരുമായി പോയ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ചക്രം ഊരിത്തെറിച്ച സംഭവത്തില്‍ നടപടിയെടുക്കാതെ മോട്ടോര്‍ വാഹനവകുപ്പ്.റൂട്ട് ബസുകളില്‍ (സ്റ്റേജ് ക്യാരേജുകളില്‍) ഇത്തരം വീഴ്ചകളുണ്ടായാല്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് ഉടന്‍ പരിശോധിക്കണമെന്നതാണ് നിയമം. ഗുരുതരമായ പിഴവുണ്ടെങ്കില്‍ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കാം.

തകരാര്‍ പരിഹരിച്ച് ബസ് വീണ്ടും പരിശോധന നടത്തിയശേഷമേ ഓടിക്കാന്‍ അനുമതി നല്‍കാവൂ. സ്വകാര്യബസുകളുടെയും മറ്റു വാഹനങ്ങളുടെയും കാര്യത്തില്‍ ഈ വ്യവസ്ഥ പാലിക്കാറുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി.യുടെ പിഴവ് മോട്ടോര്‍വാഹന വകുപ്പ് വിസ്മരിച്ചു. മോട്ടോര്‍വാഹന വകുപ്പ് അറിയാതെ കെ.എസ്.ആര്‍.ടി.സി.ക്കാര്‍ ബസ് പാറശ്ശാലയിലേക്ക് മാറ്റി.ചൊവ്വാഴ്ച രാവിലെ നാഗര്‍കോവിലിലേക്ക് പോയ ബസിന്റെ ഡ്രൈവറുടെ സൈഡിലെ മുന്‍ചക്രമാണ് ബാലരാമപുരത്ത് വച്ച് ഇളകിത്തെറിച്ചത്. ബസ് വേഗതയിലായിരുന്നെങ്കില്‍ എതിരേവരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറാനോ, മറിയാനോ സാധ്യതയുണ്ട്.

വടക്കഞ്ചേരിയിലേതുപോലെ ഒരു ദുരന്തം ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. ബസിന്റെ പരിപാലനത്തിലുണ്ടായ ഗുരുതരമായ പിഴവാണ് അപകടത്തിനിടയാക്കിയത്.പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ റോഡ് നികുതിയില്‍ ഉള്‍പ്പെടെ ഇളവ് നല്‍കുന്നുണ്ടെങ്കിലും റോഡ് സുരക്ഷാ നിയമങ്ങള്‍ കെ.എസ്.ആര്‍.ടി.സി.ക്കും ബാധകമാണ്.

അപകടത്തെക്കുറിച്ച് കെ.എസ്.ആര്‍.ടി.സി.യില്‍ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. ജീവനക്കാര്‍ക്കെതിരേ നടപടി ഉണ്ടാകുമെങ്കിലും നിലവാരം കുറഞ്ഞ സ്പെയര്‍പാര്‍ട്സ് ഉപയോഗിക്കുന്നത് ഉള്‍പ്പെടെ പരിപാലനത്തിലെ വീഴ്ചകളൊന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടാന്‍ സാധ്യതയില്ല.

പുറമെനിന്നുള്ള അന്വേഷണത്തില്‍ മാത്രമേ ഇക്കാര്യങ്ങള്‍ പുറത്തുവരുകയുള്ളൂ. ദീര്‍ഘദൂര റൂട്ടുകളില്‍ ബ്രേക്ക് തകരാറുള്ള ബസുകള്‍ ഉപയോഗിക്കുന്നതായി നേരത്തെ ചില ഡ്രൈവര്‍മാര്‍ പരാതിപ്പെട്ടിരുന്നു.വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ബസുകളുടേതടക്കം സുരക്ഷ ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധന കെ.എസ്.ആര്‍.ടി.സി.യിലേക്ക് നീണ്ടില്ല.

Content Highlights: ksrtc, mvd, fitness test


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented