കടലിൽ മുങ്ങിയ ബോട്ട്, ബോട്ടിലെ തൊഴിലാളികൾ
കണ്ണൂര്‍: കൊച്ചി മുനമ്പത്തുനിന്ന് 20 ദിവസം മുമ്പ് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് നടുക്കടലില്‍ മുങ്ങി. കണ്ണൂരില്‍നിന്ന് 67 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകീട്ട് 3 മണിയോടെയാണ് സംഭവം. ബോട്ടിലുണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. തമിഴ്നാട്ടില്‍നിന്നുള്ള എട്ടുപേരും അസമില്‍നിന്നുള്ള അഞ്ചുപേരുമാണ് ബോട്ടിലുണ്ടായിരുന്നത്. ഷൈജ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
ബോട്ടിന്റെ എന്ജിന് കേടായിരുന്നുവെങ്കിലും കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തുവച്ച് പ്രശ്നം പരിഹരിച്ചിരുന്നു. അതിനുശേഷം യാത്ര തുടര്‍ന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിന്റെ അടിവശത്തുണ്ടായിരുന്ന ദ്വാരത്തിലൂടെ വെള്ളം കയറിയതാണ് അപകടകാരണം എന്നാണ് മത്സ്യബന്ധന തൊഴിലാളികള്‍ പറയുന്നത്. ബോട്ട് ഒരു വശത്തേക്ക് ചരിഞ്ഞതോടെയാണ് വിവരം തൊഴിലാളികള്‍ തിരിച്ചറിയുന്നത്. ഇക്കാര്യം ഹാംറോഡിയോ ഓപ്പറേറ്റര്‍ റോണി പോലീസിനെ അറിയിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
അഴീക്കല്‍ പോലീസ് മദര്‍ ഇന്ത്യ എന്ന ബോട്ടിന്റെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 3 മണിക്കൂറിനുള്ളില്‍ ബോട്ടിനടുത്തെത്തിയ മദര്‍ ഇന്ത്യയിലെ തൊഴിലാളികള്‍ കടലില്‍ വീണ മത്സ്യത്തൊഴിലാളികളെ രക്ഷിക്കുകയായിരുന്നു.
Content Highlights: fishing boat sinks at kannur 13 fishing men rescued
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..