വിഴിഞ്ഞം സമരം തുടരും; മന്ത്രിതല ചര്‍ച്ച അവസാനിച്ചു, ഫലപ്രദമെന്ന് ലത്തീന്‍ അതിരൂപത 


ഫാദർ യൂജിൻ പെരേര, വിഴിഞ്ഞത്തെ സമരവേദി

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം തുടരും. ലത്തീന്‍ അതിരൂപത പ്രതിനിധികളുമായി നടത്തിയ മന്ത്രിതല ചര്‍ച്ച അവസാനിച്ചു. ചര്‍ച്ച ഫലപ്രദമാണെങ്കിലും മത്സ്യത്തൊഴിലാളികള്‍ മുന്നോട്ടുവച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത പ്രതിനിധി ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു. ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തുറന്ന മനസ്സോടെയാണ് ഫിഷറീസ് മന്ത്രി മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേട്ടതെന്നും തീരുമാനമാകാത്ത മറ്റു വിഷയങ്ങളില്‍ മുഖ്യമന്ത്രിയുമായി ഒരാഴ്ചയ്ക്കകം ചര്‍ച്ച നടത്താന്‍ ധാരണയായെന്നും യൂജിന്‍ പെരേര പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കണം മണ്ണെണ്ണ വില കുറയ്ക്കണം എന്നതടക്കം ഏഴ് ആവശ്യങ്ങളാണ് ഉന്നയിച്ചതെന്നും ഇതില്‍ അഞ്ചെണ്ണത്തില്‍ ധാരണയായെന്നും അദ്ദേഹം വ്യക്തമാക്കി.

കടലില്‍ പോകരുതെന്ന് മുന്നറയിപ്പുള്ള കാലാവസ്ഥ വ്യതിയാന ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്ന എല്ലാവരേയും ഓണത്തോടനുബന്ധിച്ച് വാടക വീടുകളിലേക്ക് മാറ്റാമെന്നും സ്ഥിരതാമസത്തിനുള്ള പുനരധിവാസ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും യൂജിന്‍ പെരേര പറഞ്ഞു.

മന്ത്രി വി അബ്ദുറഹ്മാനും ആന്റണി രാജുവുമാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. സമരസമിതിയിലെ ഒമ്പത് പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

Content Highlights: fishermen's strike will continue in vizhinjam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented