ബോട്ടും വള്ളവുമായി നഗരം സ്തംഭിപ്പിച്ച് മത്സ്യതൊഴിലാളികള്‍; സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം


സര്‍ക്കാര്‍ അറിഞ്ഞിട്ടും അറിയാതിരിക്കുകയാണ്.മത്സ്യതൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുന്നത് വരെ സമരം തുടരുമെന്നും ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികളോടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മത്സ്യബന്ധന യാനങ്ങളിറക്കി നടത്തിയ സമരത്തിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെത്തുടര്‍ന്ന് ജീവനോപാധി നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ കൈയൊഴിയുന്നുവെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികള്‍ സര്‍ക്കാരിനെതിരേ തലസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയത് ബോട്ടും വള്ളവും വലയുമൊക്കെയായി. മണിക്കൂറുകള്‍ നീണ്ട സമരം നഗരത്തെ അക്ഷാര്‍ഥത്തില്‍ പൂര്‍ണമായും സ്തംഭിപ്പിച്ചു. പ്രതിഷേധക്കാരെ പലയിടത്തും പോലീസ് തടഞ്ഞത് സംഘര്‍ഷത്തിനും വാക്ക്തര്‍ക്കത്തിനും ഇടയാക്കിയെങ്കിലും 12 മണിയോടെ സെക്രട്ടേറിയേറ്റിന് മുന്നില്‍ തുടങ്ങിയ സമരം അവസാനിച്ചത് മൂന്ന് മണിയോടെയാണ്.

വള്ളവും വലയും ബോട്ടുമൊക്കെയായി വണ്ടികള്‍ റോഡില്‍ സ്ഥാനമുറപ്പിച്ചതോടെ വാഹന ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. പോലീസിന് വാഹനം തിരിച്ചുവിടാന്‍ പോലും പറ്റിയില്ല. തുറമുഖ വികസനവുമായി ബന്ധപ്പെട്ട് തീരശോഷണമുണ്ടാകുന്നുവെന്ന് പറഞ്ഞ് മത്സ്യതൊഴിലാളികള്‍ ഏറെ നാളായി സമരത്തിലാണ്.കടലാക്രമണമടക്കം നടന്നിട്ടും സര്‍ക്കാര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നും പുനരധിവാസം ഉറപ്പാക്കുന്നില്ലെന്നുമാണ് ഇവരുടെ പ്രധാന ആരോപണം. തുറമുഖ നിര്‍മാണത്തിന്റെ തിരിച്ചടിയെന്നോണം പലര്‍ക്കും വീടും സ്വത്തും നഷ്ടപ്പെട്ടുവെന്നും മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു.

തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ, മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം എന്നിവര്‍ നേതൃത്വം നല്‍കി. അവശത അനുഭവിക്കുന്ന മത്സ്യതൊഴിലാളികളുടെ മുറവിളി സര്‍ക്കാര്‍ കേള്‍ക്കുന്നില്ലെന്നും നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും സൂസപാക്യം പറഞ്ഞു. കണ്ണില്‍പൊടിയിടുന്ന സമീപനമാണ് സര്‍ക്കാരിന്. ജീവന്‍മരണ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വികസനത്തിന് തടസ്സമല്ലെങ്കിലും മത്സ്യതൊഴിലാളികളുടെ ജീവനെ സര്‍ക്കാര്‍ കണക്കിലെടുക്കുന്നുന്നില്ലെന്ന് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ പറഞ്ഞു. സര്‍ക്കാര്‍ അറിഞ്ഞിട്ടും അറിയാതിരിക്കുകയാണ്.മത്സ്യതൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Fisherman strike in thiruvananthapuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022

Most Commented