കടല്‍മീന്‍ ലഭ്യത പാതിയിലേറെ കൂടി; മത്തി ഇരട്ടിയായി


രതീഷ് രവി

ചെറുമീന്‍ പിടിത്തം തടയുന്നതിലടക്കം സ്വീകരിച്ച നടപടികളുടെ വിജയമായാണ് ഇക്കൊല്ലത്തെ ഉയര്‍ന്ന മത്സ്യ ലഭ്യതയെ വകുപ്പ് വിലയിരുത്തുന്നത്.

പ്രതീകാത്മകചിത്രം | Mathrubhumi archives

കൊല്ലം: കേരളത്തിലെ സമുദ്രമത്സ്യലഭ്യതയില്‍ 50 ശതമാനത്തിലേറെ വര്‍ധന. 2021-22 സാമ്പത്തികവര്‍ഷം 6.01 ലക്ഷം ടണ്‍ മീനാണ് നമ്മുടെ കടലില്‍നിന്ന് ലഭിച്ചത്. മുമ്പത്തെ കൊല്ലം ഇത് 3.91 ലക്ഷം ടണ്ണായിരുന്നു. 2022-23 സാമ്പത്തികവര്‍ഷം പുറത്തുവന്ന ആദ്യ രണ്ടുപാദങ്ങളിലെ കണക്കുപ്രകാരം 3.08 ലക്ഷം ടണ്‍ ലഭിച്ചിട്ടുണ്ട്.

2000 മുതല്‍ 2016 വരെ മത്സ്യലഭ്യത അഞ്ചുലക്ഷം ടണ്ണിന് മുകളിലായിരുന്നു. 2016-ലും 17-ലും 4.8 ലക്ഷം ടണ്ണായി. 2018-19ല്‍ ആറുലക്ഷം ടണ്‍ കടന്നു. എന്നാല്‍ 2019-ലും 20-ലും ഇത് വന്‍തോതില്‍ കുറഞ്ഞു. ഈ സമയത്ത് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടിയിരുന്നു. ചെറുമീന്‍ പിടിത്തം അടക്കമുള്ള നിയമലംഘനങ്ങള്‍ നടക്കുന്നുവെന്ന വിമര്‍ശനവും ഉണ്ടായി. കേന്ദ്രഫണ്ട് കുറച്ചേക്കുമെന്ന് ആശങ്കയും ഉയര്‍ന്നു.

കോവിഡ് അടച്ചിടലും മോശം കാലാവസ്ഥയും കാരണം മീന്‍പിടിത്തം നടക്കാതെ പോയതാണ് ലഭ്യതകുറയാന്‍ കാരണമെന്ന, വിശദീകരണമാണ് സംസ്ഥാന ഫിഷറീസ് വകുപ്പ് നല്‍കിയത്. കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഈ രണ്ടു വര്‍ഷങ്ങളില്‍ നൂറിലേറെ ദിവസങ്ങളില്‍ മീന്‍പിടിത്തം നടക്കാതിരുന്നുവെന്നും വിശദീകരിച്ചു.

ചെറുമീന്‍ പിടിത്തം തടയുന്നതിലടക്കം സ്വീകരിച്ച നടപടികളുടെ വിജയമായാണ് ഇക്കൊല്ലത്തെ ഉയര്‍ന്ന മത്സ്യ ലഭ്യതയെ വകുപ്പ് വിലയിരുത്തുന്നത്. കേരളത്തില്‍ പിടിക്കുന്ന മത്സ്യത്തിന്റെ 60-70 ശതമാനം മത്തി, അയല എന്നിവയടക്കമുള്ള ഉപരിതല ഇനങ്ങളാണ്. മത്തിയുടെ അളവ് കുത്തനെ കൂടിയതും നേട്ടമായി.

കഴിഞ്ഞകൊല്ലം 6762 ടണ്‍ മത്തിയാണ് ലഭിച്ചത്. ഇത്തവണ 12,340 ടണ്ണായി. 2012 മുതല്‍ കേരളതീരത്ത് മത്തിയുടെ ലഭ്യത കുറഞ്ഞുവരികയായിരുന്നു. 2017-ല്‍ ലഭ്യത ചെറിയതോതില്‍ ഉയര്‍ന്നെങ്കിലും വീണ്ടും കുറഞ്ഞു. 2019-ല്‍ ഇത് 20 വര്‍ഷത്തെ താഴ്ന്ന നിലയിലെത്തിയപ്പോള്‍ മത്തി കേരളതീരം വിടുന്നതായി ഗവേഷകര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Content Highlights: Fish sea sardine increase

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented