കൊച്ചി: അങ്കമാലിയില്‍ പള്ളിപെരുന്നാളിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍  ഒരു മരണം. നാലു പേര്‍ക്ക് പൊള്ളലേറ്റു.  മുല്ലപ്പറമ്പന്‍ ഷാജുവിന്റെ മകന്‍ സൈമണ്‍ (21) ആണ് മരിച്ചത്. അങ്കമാലി കറുകുറ്റി അസീസി നഗര്‍ കപ്പേളയിലെ തിരുനാള്‍ പ്രദക്ഷിണത്തിനിടെയാണ് അപകടം.

മെല്‍ജോ പൗലോസ്, സ്റ്റെഫിന്‍ ജോസ്, ജസ്റ്റിന്‍ ജെയിംസ്, ജോയല്‍ ബിജു എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരില്‍ മെല്‍ജോ, സ്റ്റെഫിന്‍ എന്നിവരെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലും ജസ്റ്റിന്‍, ജോയല്‍ എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടേയും നിലഗുരുതരമാണ്‌

ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്.  പ്രദക്ഷിണം വന്ന വഴിയില്‍ പടക്കം കൂട്ടിയിട്ട് കത്തിച്ചതിനെ തുടര്‍ന്ന്  സമീപത്തെ പടക്കം സൂക്ഷിച്ചിരുന്ന മുറിയിലേക്ക്‌ തീ പടര്‍ന്നാണ് അപകടം നടന്നത്.

IMAGE