കൊല്ലം മേയറുടെ ഓഫീസില്‍ അഗ്നിബാധ; അട്ടിമറി സാധ്യതയടക്കം അന്വേഷിക്കുമെന്ന് അധികൃതര്‍


പ്രാധാന ഫയലുകള്‍ സാധാരണ സൂക്ഷിക്കുന്നത് തീപിടിത്തം ഉണ്ടായ ഓഫിസ് മുറിയോട് ചേര്‍ന്നുള്ള മുറിയിലാണ്.  ഈ മുറിക്ക് തീപിടിച്ചിട്ടില്ല.

ഫോട്ടോ - സി.ആർ. ഗിരീഷ് കുമാർ|മാതൃഭൂമി

കൊല്ലം: കോര്‍പ്പറേഷന്‍ ഓഫീസിലെ മേയറുടെ മുറിയില്‍ വന്‍ അഗ്നിബാധ. ശനിയാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. ഫയലുകളും ഫര്‍ണിച്ചറുകളും ടിവിയും ഉള്‍പ്പടെയുള്ളവ കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏതൊക്കെ ഫയലുകള്‍ നഷ്ടമായിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല.

പ്രധാന ഫയലുകള്‍ വല്ലതും കത്തി നശിച്ചിട്ടുണ്ടോയെന്ന് വിശദമായ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി തീപിടിത്തതിന് പിന്നിലുണ്ടോ എന്നകാര്യവും വ്യക്തമാകാനുണ്ട്. പ്രാധാന ഫയലുകള്‍ സാധാരണ സൂക്ഷിക്കുന്നത് തീപിടിത്തം ഉണ്ടായ ഓഫിസ് മുറിയോട് ചേര്‍ന്നുള്ള മുറിയിലാണ്. ഈ മുറിക്ക് തീപിടിച്ചിട്ടില്ല. എ.സി.പി അഭിലാഷ് ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.



മേയറും കോര്‍പ്പറേഷന്‍ ജീവനക്കാരും അടക്കമുള്ളവരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി ഉണ്ടായിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇലക്ടിക്കല്‍ വിഭാഗവും ഇന്‍സ്പക്ടറേറ്റും ഫോറന്‍സിക് സംഘവും സംഭവ സ്ഥലത്ത് പരിശോധന നടത്തും.

ഫോട്ടോ - സി.ആര്‍. ഗിരീഷ് കുമാര്‍\മാതൃഭൂമി

Content Highlights: Fire Kollam mayor's office


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented