തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ തീപ്പിടിത്തമുണ്ടായതോടെ സെക്രട്ടേറിയറ്റില്‍ സംഘര്‍ഷം. മാധ്യമങ്ങളും പ്രതിഷേധക്കാരും സെക്രട്ടേറിയറ്റിന് അകത്ത് കയറിയതോടെ ചീഫ് സെക്രട്ടറി നേരിട്ടെത്തി ആളുകളെ നിയന്ത്രിച്ചു.

സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും എന്താണ് സംഭവിച്ചതെന്നതില്‍ ഒരു വിവരവും ലഭിച്ചിട്ടില്ലന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത മാധ്യമങ്ങളോട് പറഞ്ഞു. സ്ഥലം സന്ദര്‍ശിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. എന്നാല്‍ പ്രാഥമികമായി ലഭിക്കുന്ന വിവരം വലിയ തീപിടിത്തമുണ്ടായിട്ടില്ലെന്നും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞു എന്നുമാണെന്ന് ചീഫ് സെക്രട്ടി പറഞ്ഞു. ഒന്നും മറച്ചുവെക്കാനില്ല, സംഭവമുണ്ടായ സ്ഥലത്തേക്ക് പോകാനുള്ള സമയം ലഭിച്ചില്ലെന്നും ചീഫ് സെക്രട്ടറി  പ്രതികരിച്ചു. 

തീപിടിത്തമുണ്ടായ ഉടനേതന്നെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇവരെ  അറസ്റ്റ് ചെയ്ത പോലീസ് നടപടി സംഘര്‍ഷത്തിന് ഇടയാക്കി. സ്വര്‍ണക്കള്ളക്കടത്ത് അടക്കമുള്ളവയുടെ അതിപ്രധാനമായ ഫയലുകള്‍ സൂക്ഷിക്കുന്ന സ്ഥലമാണ് ഇവിടമെന്നും തീ പിടിച്ചതല്ല, തീവെച്ചതാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

Content Highlights: fire in Secretariat, clash in the Secretariat, Chief Secretary came out and controlled