കൊച്ചി: അരൂരില്‍ ദേശീയ പാതയ്ക്ക് സമീപമുള്ള ലോഡ്ജില്‍ തീപ്പിടിത്തം. ചന്ദിരൂര്‍ സ്‌കൂളിന് എതിര്‍വശത്തുള്ള മാധവ മെമ്മോറിയല്‍ സ്‌കൂളിലാണ് തീപ്പിടിത്തമുണ്ടായത്. ജീവനക്കാരായ മൂന്നുപേര്‍ മാത്രമാണ് ഈ സമയം ലോഡ്ജിലുണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തി.
ലോഡ്ജില്‍ ഉണ്ടായിരുന്ന സ്ത്രീ ജീവനക്കാരി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റു. ലോഡ്ജിനുള്ളില്‍ കുടുങ്ങിയ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ കെടുത്താനുള്ള ശ്രമങ്ങള്‍ വൈകിയും തുടരുകയാണ്.
Content Highlights; Fire in lodge in Aroor; migrant laborers rescued