തീപ്പിടിത്തങ്ങളില്‍ അട്ടിമറി സാധ്യത പരിശോധിക്കണമെന്ന് അഗ്നിശമന സേനാ മേധാവി


പല കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നത് അഗ്നിശമന സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണെന്നും ഇത്തരം കെട്ടിടങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും എ. ഹേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടത്തങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്ന് അഗ്നിശമന സേനാ മേധാവി ഡി.ജി.പി. എ. ഹേമചന്ദ്രന്‍. തീപ്പിടത്തത്തില്‍ അട്ടിമറി സാധ്യതകള്‍ പരിശോധിക്കണമെന്നും തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

പല കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നത് അഗ്നിശമന സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണെന്നും ഇത്തരം കെട്ടിടങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും എ. ഹേമചന്ദ്രന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അഗ്നിശമന സേന പരിഷ്‌കരിക്കേണ്ടതുണ്ടെന്നും സംസ്ഥാനം ഇത്രയേറെ പുരോഗതി കൈവരിച്ചിട്ടും അഗ്നിശമന സേനയിലെ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും തീപ്പിടിത്തമുണ്ടായ സാഹചര്യത്തിലായിരുന്നു അഗ്നിശമന സേനാ മേധാവിയുടെ പ്രതികരണം.

കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലും മലപ്പുറം എടവണ്ണയിലുമാണ് കഴിഞ്ഞദിവസങ്ങളില്‍ വന്‍ തീപ്പിടിത്തമുണ്ടായത്. എടവണ്ണയില്‍ പെയിന്റും ടിന്നറുകളും സൂക്ഷിച്ചിരുന്ന ഗോഡൗണിന് തീപ്പിടിച്ചത് മണിക്കൂറുകള്‍ക്കുശേഷമാണ് അണയ്ക്കാനായത്. ഇതിനുപുറമേ കൊച്ചി മംഗളവനത്തിലും വയനാട് വന്യജീവി സങ്കേതത്തിലും കഴിഞ്ഞദിവസം തീപ്പിടിത്തമുണ്ടായി. വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന ബന്ദിപ്പുര്‍ കടുവ സംരക്ഷണകേന്ദ്രത്തില്‍ ഏക്കറുകണക്കിന് വനമാണ് തീപ്പിടിത്തത്തില്‍ കത്തിയമര്‍ന്നത്.

Content Highlights: fire force general dgp hemachandran seeks detailed investigation on fire accidents


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented