തീ പ്രതീകാത്മകം, മരിച്ച വേലായുധൻ
ചേർപ്പ്: സ്വന്തം പറമ്പിൽ പഴയ സാധനങ്ങൾക്ക് തീയിട്ടപ്പോൾ അടുത്ത പറമ്പിലേക്ക് ആളിപ്പടരുന്നതു കണ്ട അമ്പത്തൊമ്പതുകാരൻ കുഴഞ്ഞുവീണു മരിച്ചു. പൂത്തറക്കൽ കോരപ്പത്ത് വേലായുധൻ (59) ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ പത്തുമണിയോടെയാണ് സംഭവം.
പെരിഞ്ചേരി മണവാങ്കോട് ക്ഷേത്രത്തിനു സമീപം പുതിയ വീട് പണി പൂർത്തിയാക്കിയതിന്റെ ബാക്കിവന്ന അവശിഷ്ടങ്ങളാണ് കത്തിച്ചത്. തൊട്ടടുത്ത ഒല്ലൂർ സ്വദേശിയായ ജോസിന്റെ പറമ്പിൽ കാടുപിടിച്ചുകിടക്കുന്ന പുല്ലിലേക്ക് തീ പടർന്നു. തീ ആളിപ്പടരുന്നതു കണ്ട് ബഹളംവയ്ക്കുകയും ശേഷം കുഴഞ്ഞുവീഴുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നാട്ടുകാർ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏകദേശം ഒരേക്കറിലെ പുല്ലും മറ്റും കത്തിയത് നാട്ടുകാർ കെടുത്തി. അഗ്നിരക്ഷാസേനയും എത്തിയിരുന്നു. പുകയിൽ ശ്വാസം കിട്ടാത്തതോ ഹൃദയസ്തംഭനമോ ആകാം മരണകാരണം. പോസ്റ്റ്‌മോർട്ടത്തിനുശേഷമേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. ഭാര്യ: ബേബി. മക്കൾ: ദിവ്യ, ഭവ്യ.
Content Highlights: Fire-death
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..