വയനകം ചന്തയിലെ കടകൾക്ക് തീപിടിച്ചപ്പോൾ
ഓച്ചിറ: വയനകം ചന്തയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് കടകള്‍ കത്തിനശിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.
വയനകം പ്രസന്നാലയത്തില്‍ പ്രസന്നകുമാറിന്റെ ഉടമസ്ഥതയിലുള്ള ബി.എസ്.ഇലക്ട്രിക്കല്‍സ്, മഠത്തില്‍ കാരാഴ്മ കളക്കാട്ട് തറയില്‍ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സിമന്റ്കട കളക്കാട്ട് തറ ഏജന്‍സീസ്, വയനകം കൊയ്പ്പപ്പള്ളി പടീറ്റതില്‍ രാജന്റെ സ്വര്‍ണ്ണാഭരണ നിര്‍മാണ സ്ഥാപനം, വയനം ബിവാസില് ബാബു കുട്ടന്‍പിള്ളയുടെ സ്വകാര്യ ബാങ്ക്, കുലശേഖരപുരം കൊച്ചു വീട്ടില്‍ സജേഷ് കുമാറിന്റെ തുണിക്കട സ്നേഹ കളക്ഷന്‍സ് എന്നിവയാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്.
കരുനാഗപ്പള്ളി, കായംകുളം എന്നിവിടങ്ങളില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍, ഓച്ചിറ പോലീസ്, നാട്ടുകാര്‍ ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് തീയണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തികനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. തീപ്പിടിത്തിന്റെ കാരണം വ്യക്തമല്ല.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..