ഗൈനക്കോളജി വിഭാഗത്തിൽ തീപിടിച്ച ദൃശ്യം
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ തീപിടിത്തം. ഗൈനക്കോളജി വിഭാഗത്തിലെ ലെക്ചർ ഹാളിൽ ഉച്ചക്ക് ഒന്നരയോടു കൂടിയായിരുന്നു തീപിടിത്തമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരുടേയും ലിഫ്റ്റ് ഓപ്പറേറ്ററുടേയും അവസരോചിതമായ ഇടപെടൽ മൂലം നാശനഷ്ടങ്ങൾ ഒഴിവായി
ഗൈനക്കോളജി വിഭാഗത്തിന്റെ താഴത്തെ നിലയിൽ മെഡിക്കൽ വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന ക്ലാസ്റൂമിലെ എ.സി. സ്റ്റെബിലൈസറിനാണ് തീപിടിച്ചത്. ജോലിയിൽ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരായ സതീഷ് കെ.ഡി. എസ്.എസ്. മഹേഷ്, എം.പി. പ്രശാന്ത്, ലിഫ്റ്റ് ഓപ്പറേറ്ററായ മോൻസി ചെറിയാൻ എന്നിവരുടെ അവസരോചിത ഇടപെടലിൽ തീ അണക്കുകയായിരുന്നു.
Content Highlights: fire broke out in kottayam medical college
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..