കോട്ടയം മെഡിക്കൽ കോളേജിലെ മാലിന്യ സംസ്‌കരണ ശാലയ്ക്ക് തീപിടിച്ചപ്പോൾ | ഫോട്ടോ: ജി. ശിവപ്രസാദ് മാതൃഭൂമി
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപ്പിടിത്തം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പടരുന്നത് കണ്ട് ജീവനക്കാര്‍ പെട്ടെന്ന് തന്നെ പുറത്തേക്കിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോട്ടയത്ത് നിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
ജീവനക്കാര്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീ ശ്രദ്ധയില്‍പ്പെട്ടത്. പ്ലാസ്റ്റിക്, കടലാസ് മാലിന്യങ്ങള്‍ക്കാണ് തീ പിടിച്ചിരുന്നത്. സംഭവസമയത്ത് 17 ജീവനക്കാരാണ് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. തീ പടര്‍ന്നതോടെ ഇവര്‍ പെട്ടെന്ന് പുറത്തേക്കിറങ്ങിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
ഗൈനക്കോളജി വാര്‍ഡിനും കാര്‍ഡിയോളജി വാര്‍ഡിനും പുറകുവശത്തായാണ് ഈ മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇവിടേക്ക് തീ പടര്‍ന്നിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.
Content Highlights: Fire broke at Kottayam medical college waste management plant
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..