തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കട അമ്പലമുക്കില്‍ ഫാസ്റ്റ് ഫുഡ് കടയ്ക്ക് തീപ്പിടിച്ചു. സമീപത്തെ വീട്ടിലേക്കും തീ പടര്‍ന്നു. തീയണയ്ക്കാന്‍ ഫയര്‍ ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി. സ്ഥിതി നിയന്ത്രണവിധേയമാണ്. ആര്‍ക്കും പരിക്കില്ല.

കട പൂര്‍ണമായും കത്തി നശിച്ചു. കടയ്ക്കു പിന്നിലുണ്ടായിരുന്ന ഫോട്ടോസ്റ്റാറ്റ് കടയ്ക്കും ഡി.ടി.പി. സെന്ററിനും തീപ്പിടിച്ചിട്ടുണ്ട്. ലോക്ഡൗ ണ്‍ ആയതിനാല്‍ കട പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ കടയില്‍നിന്ന് തീ ഉയരുകയായിരുന്നു. സ്ഥലത്ത് 15 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന കടയായിരുന്നു ഇത്.

content highlights: fire breaks out in shop at thiruvananthapuram