കുളച്ചല്‍ മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപ്പിടിത്തം; മേല്‍ക്കൂര കത്തിനശിച്ചു


മണ്ടയ്ക്കാട് ക്ഷേത്രത്തിൽ തീപ്പിടിത്തമുണ്ടായതിനെ തുടർന്ന് കനത്തപുക ഉയർന്നപ്പോൾ

കുളച്ചല്‍: പ്രസിദ്ധമായ മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപ്പിടിത്തം. ക്ഷേത്രത്തിന്റെ മേല്‍ക്കൂര കത്തിനശിച്ചു. ശ്രീകോവിലിനുള്ളിലെ വിളക്കില്‍നിന്നോ കര്‍പൂരത്തില്‍നിന്നോ തീപടര്‍ന്നതാകാം എന്നാണ് പ്രാഥമിക നിഗമനം.

ലോക്ഡൌണ്‍ ആയതിനാല്‍ ഭക്തർ എത്തിയിരുന്നില്ലെങ്കിലും ക്ഷേത്രത്തിലെ പതിവ് പൂജകള്‍ നടന്നിരുന്നു. രാവിലെ ഏഴ് മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. തടിയില്‍ നിര്‍മിച്ച മേല്‍ക്കൂരയിലേക്ക് തീ പടരുകയും മേല്‍ക്കൂര കത്തി നശിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. പ്രതിഷ്ഠയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

ക്ഷേത്രത്തില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി. തക്കലയില്‍നിന്നും കുളച്ചലില്‍നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

ക്ഷേത്രപ്രവേശന വിളംബരത്തിന്‌ മുന്‍പുതന്നെ എല്ലാവർക്കും പ്രവേശനമുണ്ടായിരുന്ന ക്ഷേത്രമാണ് മണ്ടയ്ക്കാട് ക്ഷേത്രം. 15 അടി ഉയരമുള്ള ചിതല്‍ പുറ്റാണ് ഇവിടുത്തെ പ്രതിഷ്ഠ. പാര്‍വതീ ദേവീ സങ്കല്‍പ്പമാണ്.

Content Highlights: Fire breaks out in Mandaikadu Temple

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented