എസ്.പി.ഫോർട്ട് ആശുപത്രിയിൽ തീപ്പിടിത്തം
തിരുവനന്തപുരം: തിരുവനന്തപുരം എസ്.പി.ഫോര്‍ട്ട് ആശുപത്രിയില്‍ തീപ്പിടിത്തം. കാന്റീനില്‍ നിന്നാണ് തീപടര്‍ന്നത്. ഉടന്‍ തന്നെ തീ അണയ്ക്കാന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. രാവിലെ ഒമ്പതരയോടെയാണ് സംഭവം.
ആശുപത്രിക്ക് ഉളളിലേക്ക് തീ പടര്‍ന്നില്ലെങ്കിലും കനത്ത പുക ഉയര്‍ന്നതോടെ രോഗികളടക്കമുളളവര് പരിഭ്രാന്തരായി. ഐ.സി.യുവിഭാഗത്തില് 22 രോഗികളാണ് ഉണ്ടായിരുന്നത്. പുക ഉയര്‍ന്നതോടെ ഇവരില്‍ 11 രോഗികളെ എസ്.പി. വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിയിലേക്ക് മാറ്റി.
കാന്റീന് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. കാന്റീനിലെ ഗ്യാസ് സിലിണ്ടറുകളില്‍ തീപടരാനുളള സാധ്യത മുന്നില്‍ കണ്ട് ഫയര്‍ഫോഴ്സ് സിലിണ്ടറുകള്‍ വേഗം തന്നെ മാറ്റിയിരുന്നു.
നിയുക്തമന്ത്രി ആന്റണി രാജു ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആളപായമില്ലെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷയെ കരുതി രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: fire breaks out at SP Fort Hospital
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..