കിടക്കനിർമാണ ശാലയിലുണ്ടായ തീപ്പിടിത്തം
കോട്ടയം: വയലായില്‍ വന്‍ തീപിടിത്തം. വയലാ ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന റോയല്‍ ഫോം ഇന്‍ഡസ്ഡ്രീസ് എന്ന കിടക്ക നിര്‍മാണ ശാലയിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി.
ഞായറാഴ്ച ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു അപകടം. ബെഡ് നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതിനാല്‍ വളരെപ്പെട്ടെന്നുതന്നെ തീ ആളിപ്പടരുകയായിരുന്നു.
പാലാ, കടുത്തുരുത്തി ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് നാല് യൂണിറ്റ് ഫയര്‍എഞ്ചിനുകള്‍ എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തില്‍ ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല.
Content Highlights: Fire Breaks Out At Bed Manufacturing Unit at kottayam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..