കോഴിക്കോട്ട് പെയിന്റ് ഗോഡൗണില്‍ വന്‍തീപ്പിടിത്തം; സമീപവാസികളെ ഒഴിപ്പിച്ചു,തീയണയ്ക്കാന്‍ ഊര്‍ജിതശ്രമം


പെയിന്റ് ഗോഡൗണിലുണ്ടായ തീപ്പിടിത്തം

കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ വന്‍തീപിടുത്തം. പെയിന്റ് നിര്‍മാണ ഫാക്ടറിയുടെ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. മീഞ്ചന്ത പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്.

അപകടത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗോഡൗണിന് തൊട്ടടുത്തുള്ള വീടുകളില്‍ കഴിയുന്നവരെ ഒഴിപ്പിച്ചു. ഗോഡൗണിന് മുന്നിലുള്ള ലോറിയിലേക്കും തീപടര്‍ന്നിട്ടുണ്ട്. അപകട കാരണം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല.



ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. തിന്നര്‍ ടാങ്കിനു തീപിടിച്ചതോടെയാണ് കെട്ടിടമാകെ തീപടര്‍ന്നത്. പൊട്ടിത്തെറിയോടെ ആണ് തീപ്പിടിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു.

പെരിന്തല്‍മണ്ണ സ്വദേശിയായ ഷിഹാബുദ്ദീന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. നാലു മാസം മുമ്പാണ് ഫാക്ടറി ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഫാക്ടറി ഇവിടെ നിന്ന് മാറ്റാന്‍ തീരുമാനിച്ചിരുന്നു.

Content Highlights: fire break out in kozhikode paint godown

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented