ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം, കത്തിനശിച്ച ഫയലുകൾ
കൊല്ലം: ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം. ഓഫീസിനുള്ളിലെ പരാതി സ്വീകരിക്കുന്ന കൗണ്ടറിനാണ് തീപിടിച്ചത്. അപകടത്തില്‍ ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. ഓഫീസിനുള്ളില്‍ തീപടരുന്ന വിവരം പ്രദേശവാസിയായ വ്യക്തിയാണ് പഞ്ചായത്ത് പ്രസിഡന്റിനേയും മറ്റും വിളിച്ചറിയിച്ചത്. ഉടന്‍തന്നെ നാട്ടുകാരും പഞ്ചായത്ത് ജനപ്രതിനിധികളും ചേര്‍ന്ന് തീയണച്ചു. കരുനാഗപ്പള്ളിയില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തിയപ്പോഴേക്കും തീയണച്ചിരുന്നു.
പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയുടെ ചെറിയൊരു ഭാഗത്തേക്കും തീപടര്‍ന്നിരുന്നു. അതേസമയം, തീപിടിത്തത്തില്‍ പ്രധാനപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും ഭൂരിഭാഗം ഫയലുകളും കമ്പ്യൂട്ടറിലേക്ക് മാറ്റിയതിനാല്‍ അവ വീണ്ടെടുക്കാന്‍ സാധിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഡി. ശ്രീദേവി പറഞ്ഞു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ ഉദ്യോഗസ്ഥരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തും.
Content Highlights: fire at oachira grama panchayat office
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..