പെരുവള്ളൂർ(മലപ്പുറം): പറമ്പിൽപീടികയിൽ ഫർണിച്ചർ പണിശാലയിൽ തീപ്പിടിത്തം. ചൊവ്വാഴ്ച പുലർച്ചെ മലബാർ വുഡ് വർക്സിലുണ്ടായ തീപ്പിടിത്തത്തിൽ മരത്തടികളും രണ്ട് വൈദ്യുതി മീറ്ററുകളും വയറിങ്ങും മരത്തടി മിനുക്കുന്ന യന്ത്രത്തിന്റെ മോട്ടോറും കത്തിനശിച്ചു.

10 വർഷത്തിലധികമായി പണിശാല ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഒരുലക്ഷത്തോളം രൂപയുടെ നാശമുണ്ടായതായി സ്ഥാപന ഉടമ പിലാശ്ശേരി മുഹമ്മദ് ഷാഫി പറഞ്ഞു. പുലർച്ചെ മൂന്ന് മണിയോടെ തൊട്ടടുത്ത വീട്ടുകാരാണ് തീ പടരുന്നത് കണ്ടത്. വിവരമറിഞ്ഞ് മീഞ്ചന്തയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന തീയണയ്ക്കുകയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Content Highlights:fire at furniture workshop in parambil peedika malappuram