Photo: Screengrab
തിരുവനന്തപുരം: മുട്ടത്തറയിൽ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന ഷോറൂമിൽ തീപ്പിടിത്തം. ഉദ്ഘാടനം ചെയ്യാനിരുന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. പുലർച്ചെ ഉണ്ടായ തീപ്പിടിത്തത്തിൽ കടയിലെ 32 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചതായാണ് വിവരം. ഫയർഫോഴ്സ് എത്തി തീ അണച്ചു.
ബൈപ്പാസ് വഴി പോകുന്ന യാത്രക്കാരാണ് കെട്ടിടത്തിൽ നിന്ന് പുകവരുന്നത് ആദ്യം കാണ്ടത്. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഷോറൂമിനോട് ചേർന്ന് വീടുകളുണ്ടായിരുന്നുവെങ്കിലും ഫയർഫോഴ്സിന്റെ ഇടപെടലിൽ തീ അണക്കുകയായിരുന്നു.
തീപ്പിടിത്തത്തിന് കാരണം എന്താണെന്ന് അന്വേഷിച്ചു വരികയാണ്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാമ് പ്രാഥമിക നിഗമനം. അതേസമയം ബൈക്കുകളുടെ ഷോറൂം ആയത് കൊണ്ട് തന്നെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യാനുള്ള സാഹചര്യവും ഉണ്ട്. ഇതും പരിശോധിച്ചു വരികയാണ്. തീപ്പിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമായ പരിശോധനകൾക്ക് ശേഷം മാത്രമേ പറയാൻ സാധിക്കൂകയുള്ളൂ.
Content Highlights: fire at a bike rental showroom in TVM
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..