തീപിടുത്തമുണ്ടായ സ്ഥലത്തെ ദൃശ്യങ്ങൾ | ഫോട്ടോ: വിനീത് കെ.യു | മാതൃഭൂമി
കോഴിക്കോട്: ചെറുവണ്ണൂർ ശാരദ മന്ദിരത്തിന് സമീപത്തെ ആക്രി സംഭരണ കേന്ദ്രത്തിൽ ഉണ്ടായ തീപ്പിടിത്തം മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നിയന്ത്രണ വിധേയമാക്കി. തീ നിയന്ത്രണ വിധേയമാക്കിയതായി ജില്ലാകളക്ടര്‍ സാംബശിവ റാവു ആണ് അറിയിച്ചത്. രാവിലെ ആറ് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. എങ്ങനെയാണ് തീ പടര്‍ന്നതെന്ന് വ്യക്തമല്ല.
തീപ്പിടിത്തമുണ്ടായ കെട്ടിടത്തിന് ലൈസന്‍സ് ഇല്ലായിരുന്നുവെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് വ്യക്തമാക്കി. തീപ്പിടിത്തം ഉണ്ടായിരുന്നപ്പോള്‍ പതിനഞ്ചോളം ആളുകള്‍ കെട്ടിടത്തിൽ ഉണ്ടായിരുന്നതായും കൃത്യസമയത്ത് എല്ലാവരെയും ഒഴിപ്പിക്കാനായെന്നും മേയര്‍ മാതൃഭൂമിന്യൂസിനോട് പറഞ്ഞു.
തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. 20 യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. സമീപത്ത് തന്നെ പോലീസ് സ്റ്റേഷനുണ്ടായിരുന്നതിനാല്‍ തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനായി. ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
സമീപത്ത് കാര്‍ഷോറൂമുകള്‍ ഉള്‍പ്പെടെയുള്ള നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഉള്ളതിനാല്‍ തീ പടരുന്നത് തടയാനുള്ള ശ്രമത്തിലായിരുന്നു ഫയര്‍ഫോഴ്‌സ്. ആക്രിസാധനങ്ങള്‍ക്ക് തീപിടിച്ചത് മൂലമുണ്ടായ കനത്ത പുക രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നു. ഒരു ഭാഗത്ത് തീയണയ്ക്കുമ്പോള്‍ മറുഭാഗത്ത് തീ ആളിപ്പടരുകയായിരുന്നു. ഇതാണിപ്പോള്‍ നിയന്ത്രണവിധേയമാക്കിയത്.
Content Highlight: Fire accident in kozhikode cheruvannur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..