പി.എം. ആർഷോ, മഹാരാജാസ് കോളേജ് | ഫോട്ടോ: മാതൃഭൂമി
കൊച്ചി: മഹാരാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ, കോഴ്സ് കോ-ഓർഡിനേറ്റർ, മാധ്യമപ്രവർത്തക എന്നിവരടക്കം അഞ്ചുപേർക്കെതിരേ ഗൂഢാലോചനാ കേസാണ് എടുത്തിരിക്കുന്നത്. പോലീസിന്‍റെ പ്രഥമവിവര റിപ്പോർട്ട് മാതൃഭൂമി ഡോട് കോമിന് ലഭിച്ചു.
മഹാരാജാസ് കോളേജിലെ ആർക്കിയോളജി വിഭാഗം കോ-ഓർഡിനേറ്റർ വിനോദ് കുമാറാണ് കേസിൽ ഒന്നാം പ്രതി. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയ് രണ്ടാം പ്രതിയും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ കേസിൽ മൂന്നാം പ്രതിയുമാണ്. മഹാരാജാസിലെ വിദ്യാർഥി സി.എ. ഫാസിലാണ് കേസിലെ നാലാം പ്രതി. ഇവർക്കുപുറമെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാർ അഞ്ചാം പ്രതിയാണ്.
കോഴ്സ് കോ-ഓർഡിനേറ്ററും പ്രിൻസിപ്പലും ചേർന്ന് ആർഷോയെ അപകീർത്തിപ്പെടുത്താൻ വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. മറ്റ് പ്രതികൾ സമൂഹമാധ്യമങ്ങളിലും അല്ലാതെയും ഈ വ്യാജ സർട്ടിഫിക്കറ്റ് പ്രചരിപ്പിച്ചുവെന്നും എഫ്.ഐ.ആറിൽ ആരോപിക്കുന്നു. പ്രതികൾക്കെതിരെ വ്യാജരേഖ ചമയ്ക്കലും ഗൂഢാലോചനയും അടക്കം ജാമ്യമില്ലാ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Content Highlights: FIR that five accused tried to defame Arsho
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..