Photo: Mathrubhumi
ആലപ്പുഴ: മൊബൈല്‍ ഉപയോക്താവിനു സേവനം മുടക്കിയതിന് ബി.എസ്.എന്‍.എല്‍. 10,000 രൂപയും 1,000 രൂപ കോടതിച്ചെലവും നല്കാന് ഉത്തരവ്. മണ്ണഞ്ചേരി പൊന്നാട് ഷൈജു നിവാസില്‍ എസ്.സി. സുനില്‍, അഡ്വ. മുജാഹിദ് യൂസഫ് മുഖാന്തരം നല്കിയ കേസില്‍ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷന്റെയാണ് വിധി.
485 രൂപയ്ക്ക് റീചാര്‍ജ് ചെയ്ത ഫോണില്‍ നിശ്ചിത കാലാവധിക്കു മുന്നേ സേവനം നിലച്ചു. തുടര്‍ന്നു വീണ്ടും ചാര്‍ജ് ചെയ്തു. എന്നാല്‍, അടുത്തദിവസം തന്നെ ഫോണ്‍ ഒരുമണിക്കൂറോളം മുടങ്ങി.
എല്‍.ഐ.സി. ഏജന്റായ സുനിലിനു നിര്‍ണായക ഇടപാടുകള്‍ നഷ്ടമായി. ഇതു കനത്ത നഷ്ടമുണ്ടാക്കിയെന്നു കാണിച്ചു നല്കിയ കേസിലാണു കമ്മിഷന് പ്രസിഡന്റ് എസ്. സന്തോഷ് കുമാര്‍ ഉത്തരവിറക്കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..