
അനസ്
ഇടുക്കി: പോലീസിന്റെ ഔദ്യോഗിക വിവരങ്ങള്‍ എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തില്‍ പോലീസുകാരനെതിരെ നടപടിക്കൊരുങ്ങുന്നു. വിവിരം ചോര്‍ത്തിയെന്ന ആരോപണം ശരിവെക്കുന്ന കണ്ടെത്തലുകളോടെ അന്വേഷണ റിപ്പോര്‍ട്ട് ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചു.
സംഭവത്തില്‍ ആരോപണ വിധേയനായ ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ സിപിഒ അനസ് പി.കെയ്ക്ക് സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.
നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ജി ലാലാണ് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഔദ്യോഗിക വിവരണ ശേഖരണത്തിന്റെ ഭാഗമായി പോലീസ് ശേഖരിച്ചുവെച്ച ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ എസ്ഡിപിഐക്ക് കൈമാറിയെന്നതാണ് അനസിനെതിരെയുള്ള ആരോപണം. വാട്സാപ്പ് വഴിയാണ് വിവരങ്ങള്‍ എസ്ഡിപിഐ നേതാവിന് കൈമാറിയിട്ടുള്ളത്.
ആരോപണങ്ങള്‍ ശരിവെക്കുന്ന കാര്യങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനാണ് ശുപാര്‍ശ. അതിന്റെ ഭാഗമായിട്ട് പിരിച്ചിവിടാതിരിക്കാന്‍ എന്തെങ്കിലും കാരണങ്ങള്‍ ബോധിപ്പിക്കാനുണ്ടോ എന്നത് തേടിയാണ് നടപടികളുടെ ഭാഗമായി നോട്ടീസ് നല്‍കിയിരിക്കുന്നത്.ജില്ലാ പോലീസ് മേധാവി തന്നെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
വര്‍ഗീയത വളര്‍ത്തുന്ന രീതിയില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് തൊടുപുഴയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വണ്ണപ്പുറം സ്വദേശി ഷാനവാസ് എന്നയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പോലീസിന്റെ ഔദ്യോഗിക വിവരം ചോര്‍ത്തിയ കാര്യം പുറത്താകുന്നത്. പ്രാഥമിക അന്വേഷണത്തില്‍ സിപിഒ ആയ അനസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. ശേഷം സസ്പെന്‍ഡ് ചെയ്തു. പിന്നീടാണ് വിശദമായ അന്വേഷണം നടത്തിയത്.
Content Highlights : Policeman might be dismissed from service for leaking official informations to SDPI
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..