എം.സി. കമറുദ്ദീൻ | ഫൊട്ടൊ: രാമനാഥ് പൈ|മാതൃഭൂമി
മലപ്പുറം: നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ മുസ്ലീം ലീഗ് നേതൃത്വത്തെ കാണാന്‍ എം.സി കമറുദ്ദീന് എം.എല്‍.എയ്ക്ക് നിര്‍ദേശം. വ്യാഴാഴ്ച മലപ്പുറത്തേക്ക് നേരിട്ടെത്താനാണ് പാര്‍ട്ടി കമറുദ്ദീന് നിര്‍ദേശം നല്‍കിയത്.
കമറുദ്ദീനുമായി ബന്ധപ്പെട്ട സംഭവം തട്ടിപ്പായി കാണേണ്ട മറിച്ച് ബിസിനസ് തകര്‍ച്ചയായി കാണണമെന്നായിരുന്നു ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതേ നിലപാടാണ് വിഷയത്തില്‍ മുസ്ലീം ലീഗിനുമുള്ളത്. അതിനാല്‍ കാര്യങ്ങള്‍ നേരിട്ടെത്തി വിശദീകരിക്കാനും ആരോപണങ്ങളില്‍ കൂടുതല്‍ വ്യക്ത തേടാനുമാണ് എം.എല്‍.എയെ ലീഗ് നേതൃത്വം വിളിച്ചുവരുത്തുന്നത്.
ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് കമറുദ്ദീന് തനിക്കെതിരേയുള്ള ആരോപണങ്ങളില്‍ വിശദീകരണം നല്‍കുകയെന്നാണ് വിവരം. അതേസമയം, തനിക്കെതിരേയുള്ള ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നുമാണ് എം.സി. കമറുദ്ദീന്റെ നിലപാട്. സംഭവത്തില്‍ ആസൂത്രിതമായ വേട്ടയാടല്‍ നടക്കുന്നുവെന്നും പാര്‍ട്ടിയും മുന്നണിയും തനിക്കൊപ്പമാണെന്നും കമറുദ്ദീന് പറയുന്നു.
content highlights: financial fraud case, MC Kamaruddin, muslim league
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..