തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി. ലോക്ക് ഡൗണ്‍ മൂലമാണ് ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്. 1.5 കോടി രൂപ മാസം വരുമാനം ഉണ്ടായിരുന്നത് നിലച്ചിട്ടും അത്ര തന്നെ ചെലവ് ഉണ്ടായതാണ് സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം. ഇതോടെ ജീവനക്കാരുടെ ശമ്പളം 20 ശതമാനം കുറച്ചു. താത്കാലിക ജീവനക്കാരുടെ ശമ്പളം 5000 രൂപയാക്കി. 
കൂടുതല്‍ ശമ്പള നിയന്ത്രണം വേണ്ടിവരുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. രതീശന്‍ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. 

നീക്കിവെച്ച ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാവാതെ ചെലവുകള്‍ക്കായി മാറ്റിവെക്കുന്നുവെന്നും. സര്‍ക്കാര്‍ ഗ്രാന്റ് 20 ലക്ഷത്തില്‍ നിന്ന് രണ്ട് കോടി രൂപയാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ക്ഷേത്രത്തിലെ പൂജകളുടെ ചെലവ് കുറയ്ക്കാനാകില്ല. അതിനാല്‍ പൂജാ ചെലവുകള്‍ക്കായി സുമനസുകളുടെ സഹായം തേടുമെന്നും വി. രതീശന്‍ വ്യക്തമാക്കി.

Content Highlight: Financial crisis in Padmanabhaswamy temple