കിഫ്ബിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തി- തോമസ് ഐസക്


തോമസ് ഐസക് | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: സിഎജിക്കെതിരേ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു.

കിഫ്ബിയെ രാജ്യത്തിനുതന്നെ മാതൃകയാകുന്ന ഒരു പദ്ധതിയാക്കി മാറ്റാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. ആദ്യമെല്ലാം എല്ലാവരും കിഫ്ബിയെ എഴുതിത്തള്ളിയിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ സമഗ്രമായ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ മാതൃകയാകാന്‍ കിഫ്ബിക്ക് കഴിഞ്ഞിരുന്നു.

ആ സമയത്താണ് കിഫ്ബിയെ പലരും നോട്ടമിട്ടത്. വികസന പ്രവൃത്തികള്‍ അട്ടിമറിക്കാന്‍ ആഗ്രഹിക്കുന്നവരാണ് കിഫിബിക്കെതിരായ ഗൂഢാലോചന നടത്താന്‍ ശ്രമിക്കുന്നത്. കാരണം ഓഡിറ്റിങ്ങില്‍ ഒരുഘട്ടത്തിലും ഉന്നയിക്കാത്ത ഭരണഘടനാ പ്രശ്‌നമാണ് സിഎജി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത പലതും സിഎജി അന്തിമ റിപ്പോര്‍ട്ടില്‍ ചേര്‍ത്തെന്നും ഐസക് ആരോപിച്ചു.

കിഫ്ബി പദ്ധതികള്‍ പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞു. കിഫ്ബിയില്‍ സമഗ്രമായ ഓഡിറ്റ് വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിവാദങ്ങളുണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് ധനമന്ത്രി പറഞ്ഞു. പാലാരിവട്ടം പാലത്തിന്റെ അനുഭവം ഇനി ഉണ്ടാകരുതെന്നും അതിനുളള ജാഗ്രത കിഫ്ബി പദ്ധതികളില്‍ ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. ഇത്തരം വീഴ്ച ഉണ്ടാകാതെ നോക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Finance Minister Thomas Isaac KIIFB


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented