സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.എ.ജി.-ഇ.ഡി. ഗൂഢാലോചന, കേരളത്തില്‍ ആറാടാമെന്ന് കരുതണ്ട-ഐസക്ക്


തോമസ് ഐസക്ക്| Photo: Mathrubhumi

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.എ.ജിയും ഇ.ഡിയും കൂടി ഗൂഢാലോചനയില്‍ ഏര്‍പ്പെടുന്നെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇ.ഡി. മാധ്യമങ്ങള്‍ക്ക് വാട്ട്‌സ് ആപ്പ് മെസേജ് വഴി വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുന്നു. തലക്കെട്ടു പോലും എങ്ങനെ വേണമെന്ന് ഉപദേശിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും ഐസക്ക് പറഞ്ഞു.

ഇ.ഡി. അയച്ച വാട്ട്‌സ് ആപ്പ് സന്ദേശം എന്നു പറഞ്ഞ് മാധ്യമങ്ങള്‍ക്കു മുന്നില്‍ ഐസക്ക് ഫോണ്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.

സി.എ.ജി. റിപ്പോര്‍ട്ട് നിയസഭയില്‍ സമര്‍പ്പിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. സഭയില്‍ സമര്‍പ്പിക്കാത്ത സി.എ.ജി. റിപ്പോര്‍ട്ട് വെച്ചു കൊണ്ട് ഇ.ഡി. ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നു. പബ്ലിക്ക് അക്കൗണ്ട് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുക്കേണ്ടത്. ഇ.ഡി. തന്നെ നിയമനടപടിയിലേക്ക് കടന്നിരിക്കുന്നത് നിയമസഭയോടുള്ള അവഹേളനമാണ്‌. നിയമസഭയുടെ അവകാശ ലംഘനമാണിത്. കേരളത്തിലെ നിയമസഭയുടെ ചട്ടങ്ങളെയും അധികാരങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് ഇ.ഡിക്ക് ആറാടാന്‍ പറ്റുമെന്ന് കരുതേണ്ടെന്നും ഐസക്ക് പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെയും ധനമന്ത്രി വിമര്‍ശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് മൗനം വെടിയണമെന്നും കേരള സര്‍ക്കാരിനെ വീഴ്ത്താന്‍ പ്രതിപക്ഷവും ഇ.ഡിയും തമ്മില്‍ എന്തെങ്കിലും ഏര്‍പ്പാടുണ്ടോയെന്നും ഐസക്ക് ആരാഞ്ഞു. അതുകൊണ്ടാണോ ഈ മൗനമെന്നും അദ്ദേഹം ചോദിച്ചു. സി.എ.ജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളില്‍ തനിക്കെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ സഭയില്‍ വെക്കാത്ത സി.എ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആര്‍.ബി.ഐ.യോട് ഇ.ഡി. വിശദാംശങ്ങള്‍ തേടിയതില്‍ എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാവ് നിശബ്ദത പാലിക്കുന്നതെന്നും ഐസക്ക് ആരാഞ്ഞു.

സംസ്ഥാനത്തിന്റെ അധികാരത്തിനു മേലുള്ള ഈ കുതിരകയറ്റത്തെ കുറിച്ചും നിയമസഭയോടുള്ള അവഹേളനത്തെ കുറിച്ചും എന്താണ് പ്രതിപക്ഷ നേതാവിന് പറയാനുള്ളതെന്നും ഐസക്ക് ആരാഞ്ഞു. കിഫ്ബിക്ക് എതിരെ മാത്രമല്ല, കേരളത്തിലെ വികസന പദ്ധതികള്‍ക്ക് എതിരായിട്ട് സി.എ.ജി., ഇ.ഡി., സി.ബി.ഐ., എന്‍ഐഎ എന്നിങ്ങനെ എല്ലാവരും സംഘടിതവും ഏകോപിതവുമായി വമ്പിച്ച ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതിന്റെ തെളിവാണ് ഇപ്പോള്‍ ഇ.ഡിയുടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന സന്ദേശമെന്നും തോമസ് ഐസക്ക് പറഞ്ഞു.

content highlights: finance minister thomas isaac criticises ed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented