കെ.എൻ.ബാലഗോപാൽ | Photo:Screengrab
തിരുവനന്തപുരം: രണ്ടാംപിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഒമ്പതുമണിക്ക് ബജറ്റ് അവതരിപ്പിക്കും. ജനുവരിയില്‍ അവതരിപ്പിച്ച അവസാന ബജറ്റില്‍ നിന്ന് നയപരമായ മാറ്റം ഈ ബജറ്റില്‍ ഉണ്ടാകില്ല. ആരോഗ്യരംഗത്തിനും സാമ്പത്തിക ഉത്തേജനത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ കോവിഡ് വാക്‌സിന് വേണ്ട വകയിരുത്തലുകളും നികുതി നിര്‍ദേശങ്ങളും ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ആദ്യ ബജറ്റില്‍ പ്രതീക്ഷിക്കുന്നു.
കോവിഡ് കാലത്തെ ജനങ്ങളുടെ പ്രധാന ആവശ്യം വാക്‌സിനും സൗജന്യ ഭക്ഷണക്കിറ്റ് അടക്കമുളള ക്ഷേമപ്രവര്‍ത്തനങ്ങളുമാണ്. ലോക്ക്ഡൗണ്‍ അടക്കമുളള ഈ പ്രതിസന്ധി കാലത്ത് ജനങ്ങള്‍ക്ക് ജീവനോപാധി ഒരുക്കാനുളള കടമ ബജറ്റില്‍ പുതിയ സര്‍ക്കാരിന് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനെല്ലാം വേണ്ട പണം കണ്ടെത്താന്‍ കടംവാങ്ങുകയല്ലാതെ ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ മുന്നില്‍ മറ്റുസൂത്രവാക്യങ്ങള്‍ കുറവാണ്. ബജറ്റിന് പുറത്ത് ധനസമാഹരണം വഴി വിഭവ സമാഹരണത്തിന് പണം കണ്ടെത്തുകയാണ് പോംവഴി.
കിഫ്ബിക്ക് പുറമേ അടിസ്ഥാന സൗകര്യ വികസനത്തിന് ഈ ഉപാധിയാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ അവസാന ബജറ്റും മുന്നോട്ടുവെച്ചിരുന്നത്. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കൊപ്പം പുതിയകാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്തുളള പുതിയ പ്രഖ്യാപനങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകും. വാക്‌സിന്‍ വാങ്ങുന്നതിന് പണം വകയിരുത്തും.
ഭരണച്ചെലവ് പരമാവധി നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങളുണ്ടാവും. ഈ വര്‍ഷവും അരശതമാനംമുതല്‍ ഒരുശതമാനംവരെ അധികവായ്പ കേന്ദ്രം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
തിരഞ്ഞെടുപ്പുകാല ബജറ്റില്‍ ജനങ്ങള്‍ക്കുമേല്‍ നികുതിഭാരമേല്‍പ്പിക്കാനുളള ധൈര്യം സര്‍ക്കാരിന് ഉണ്ടായിരുന്നില്ല. എന്നാല്‍ അടുത്തമൂന്നുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകളില്ലാത്തതിനാല്‍ വരുമാനം കണ്ടെത്താന്‍ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടാകും. ജിഎസ്ടിക്ക് മുമ്പുളള കുടിശ്ശിക പിരിച്ചെടുക്കല്‍, മദ്യത്തിന് കോവിഡ് സെസ് തുടങ്ങിയ നികുതിയിതര വരുമാനമാകും ആശ്രയം. കുതിച്ചുയരുന്ന ഇന്ധനവിലയില്‍ സെസ് കൂടി ചുമത്തി വരുമാനം കണ്ടെത്താനുളള സാഹസം ധനമന്ത്രി കാണിക്കുമോയെന്നും ബജറ്റ് പെട്ടി തുറക്കുമ്പോള്‍ മാത്രമേ വ്യക്തമാകൂ.
കഴിഞ്ഞസര്‍ക്കാരിന്റെ അവസാനം ജനുവരിയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് പുതുക്കിയായിരിക്കും ബാലഗോപാല്‍ അവതരിപ്പിക്കുക. ഓഗസ്റ്റ്മുതല്‍ ഒക്ടോബര്‍വരെയുള്ള മൂന്നുമാസത്തെ ചെലവുകള്‍ക്ക് വോട്ട് ഓണ്‍ അക്കൗണ്ടും അവതരിപ്പിക്കും.
Content Highlights: Kerala Budget June 2021; Finance minister K N Balagopal to present budget at 9 am today
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..