8 ദിവസംനീണ്ട തിരച്ചില്‍,ഒടുവില്‍ കണ്ടെത്തി;ഫോണ്‍ സമ്മാനിച്ച അജ്ഞാതന്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്


പി.ബി. ഷെഫീക്

താൻ സമ്മാനിച്ച സ്മാർട്ട് ഫോണിൽ കർഷകൻ വിജയനൊപ്പം സെൽഫിയെടുക്കുന്ന അഡീഷണൽ ജില്ലാ മജിസ്ട്

കാക്കനാട്: തിരുവോണത്തിന്റെ രണ്ടുനാള്‍ മുമ്പ് ഉറക്കം നഷ്ടപ്പെട്ടതാണ്, എന്നാലും ആരായിരിക്കും തനിക്ക് സ്മാര്‍ട്ട് ഫോണ്‍ അയച്ചുതന്ന ആ അജ്ഞാതനെന്ന ചിന്തയും ആകാംക്ഷയും അടങ്ങുന്നില്ല. പോസ്റ്റോഫീസും കളക്ടറേറ്റുമുള്‍പ്പെടെ പലവഴിക്ക് അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഏറെ പരിശ്രമത്തിനൊടുവില്‍ ആ ഓണസമ്മാനത്തിനു പിന്നിലെ അജ്ഞാത കരങ്ങള്‍ ആരുടേതെന്നറിഞ്ഞ കാക്കനാട് തുതിയൂര്‍ സ്വദേശി കെ.കെ. വിജയന് ഈ നിമിഷവും അമ്പരപ്പും ആഹ്ലാദവും മാറിയിട്ടില്ല.

കളക്ടറേറ്റിലെ മുന്‍ കര്‍ഷകനായിരുന്ന ഈ യുവാവിന് സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി അയച്ചു നല്‍കിയത് ചില്ലറക്കാരനായിരുന്നില്ല, കളക്ടര്‍ കഴിഞ്ഞാല്‍ ജില്ലയുടെ അമരക്കാരനായ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) എസ്. ഷാജഹാനാണ്. എട്ടു ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ആ സമ്മാനമയച്ച എ.ഡി.എമ്മിനെ കണ്ടുപിടിച്ച് അദ്ദേഹത്തിന്റെ കാബിനില്‍ പോയി നേരിട്ടു കണ്ട് സന്തോഷമറിയിച്ചു വിജയന്‍, ഒപ്പം മധുരപലഹാരങ്ങളും നല്‍കി.

നേരത്തേ കളക്ടറേറ്റില്‍ കൃഷിപ്പണി ചെയ്തിരുന്ന ഈ യുവ കര്‍ഷകന് ഇക്കഴിഞ്ഞ ആറിനാണ് തപാല്‍ വഴി സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി കിട്ടിയത്. കളക്ടറേറ്റില്‍ നിന്നുള്ള ആരോ ആണെന്നുള്ള സൂചന മാത്രമേ ഒപ്പമുള്ള ആശംസാ വാചകങ്ങളിലുണ്ടായിരുന്നുള്ളൂ. പിന്നാലെ ആരാണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമം വിജയന്‍ ഊര്‍ജിതമാക്കി. സംഭവം 'കര്‍ഷകന് സ്മാര്‍ട്ട് ഫോണ്‍ സമ്മാനിച്ച് അജ്ഞാതന്‍' എന്ന തലക്കെട്ടില്‍ മാതൃഭൂമി വാര്‍ത്തയാക്കിയിരുന്നു.

വീട്ടിലെത്തിയ പോസ്റ്റ്മാനോടു ചോദിച്ചപ്പോഴും പോസ്റ്റോഫീസില്‍ ചെന്നപ്പോഴും കളക്ടറേറ്റിലെ സെക്യൂരിറ്റി ജീവനക്കാരോട് അന്വേഷിച്ചപ്പോഴുമെല്ലാം അവര്‍ കൈമലര്‍ത്തി.

ഒടുവില്‍, പോസ്റ്റ്മാനോട് വീണ്ടും വീണ്ടും അഭ്യര്‍ഥനയുടെ രൂപത്തില്‍ ചോദിച്ചപ്പോഴാണ് അദ്ദേഹം ആ അജ്ഞാതനാരെന്ന വിവരം വെളിപ്പെടുത്തിയത്. അങ്ങനെയാണ് എ.ഡി.എം. എസ്. ഷാജഹാനെ തേടി മധുരവുമായി വിജയന്‍ കളക്ടറേറ്റിലെത്തിയത്. ഏറെ ആഗ്രഹിച്ച സ്മാര്‍ട്ട് ഫോണ്‍ തന്റെ മനസ്സറിഞ്ഞെന്ന പോലെ സമ്മാനിച്ചതില്‍ ഒരുപാട് സന്തോഷവും നന്ദിയുമുണ്ടെന്ന് വിജയന്‍ അദ്ദേഹത്തോട് പറഞ്ഞു. കളക്ടറേറ്റില്‍ നേരത്തേയുണ്ടായിരുന്ന കൃഷി ഭാഗികമായി പുനരാരംഭിക്കണമെന്ന ചിന്തയില്‍ നിന്നാണ് താന്‍ വിജയനെ ഓര്‍ത്തതെന്ന് എ.ഡി.എം. പറഞ്ഞു.

വിജയനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കൈയില്‍ സ്മാര്‍ട്ട് ഫോണില്ലെന്നറിഞ്ഞത്. ഇതോടെ ഒരു ഓണസമ്മാനം എന്ന നിലയ്ക്ക് ഫോണ്‍ അയച്ചു കൊടുക്കുകയായിരുന്നു. ആരും അറിയരുതെന്ന് ഉണ്ടായിരുന്നെങ്കിലും വിജയന്റെ ആകാംക്ഷയാണ് ഇതിനു പിന്നില്‍ താനാണെന്ന കണ്ടെത്തലിലേക്ക് എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്മാനിച്ച ഫോണില്‍ വിജയനൊപ്പം എ.ഡി.എം. സെല്‍ഫിയെടുത്ത് സന്തോഷത്തോടെയാണ് യാത്രയാക്കിയത്. നേരത്തേ കളക്ടറേറ്റില്‍ ഡെപ്യൂട്ടി കളക്ടര്‍ ആയിരിക്കെയാണ് കളക്ടറേറ്റ് വളപ്പ് പച്ചപ്പണിയിച്ച കര്‍ഷകന്‍ വിജയനെ കാണുന്നത്. ബിരുദധാരിയായ വിജയനെ അന്നേ എസ്. ഷാജഹാന്‍ ശ്രദ്ധിച്ചിരുന്നു. നിലവില്‍ തുതിയൂര്‍, കാക്കനാട് കുന്നുംപുറം തുടങ്ങിയ ഭാഗങ്ങളില്‍ കൃഷി ചെയ്യുകയാണ് വിജയന്‍.

Content Highlights: finally vijayan found out; phone was presented by additional district magistrate


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented