ഒടുവിൽ അവർ കണ്ടു, 28 വർഷം മുൻപ് കാണാതായ സഹോദരനെ


അബൂബക്കര്‍ സഹോദരിമാരെ തിരിച്ചറിഞ്ഞു

സഹോദരിമാരായ ഫാത്തിമ, മൈമൂന, ജംഷീന എന്നിവർക്കൊപ്പം അബൂബക്കർ

തേഞ്ഞിപ്പലം: ഇരുപത്തിയെട്ട് വര്‍ഷത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ പെരുവള്ളൂര്‍ കൂമണ്ണ വലിയപറമ്പ് ചാനത്ത് അബൂബക്കര്‍ സഹോദരിമാരെ തിരിച്ചറിഞ്ഞു. എന്നാല്‍ കൂടുതല്‍ സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ചെന്നൈയില്‍വെച്ച് 1994-ലാണ് അബൂബക്കറിനെ കാണാതായത്. നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിയാഴ്ച അര്‍ധരാത്രിയാണ് ബന്ധുക്കള്‍ പടിക്കലിലുള്ള സഹോദരിയുടെ വീട്ടിലെത്തിച്ചത്. അദ്ദേഹത്തിന്റെ മാനസികാരോഗ്യനില വീണ്ടെടുക്കാന്‍ തുടര്‍ച്ചികിത്സ നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സഹോദരിമാര്‍ അടക്കമുള്ള ചിലരെ മാത്രമാണ് അബൂബക്കര്‍ തിരിച്ചറിഞ്ഞത്. വാക്കുകളിലൂടെയല്ലെങ്കിലും ഭാവത്തിലൂടെ അത് ബന്ധുക്കള്‍ക്ക് മനസ്സിലായി. കുടുംബത്തോടൊപ്പം ഭക്ഷണവും കഴിച്ചു. ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല.

എങ്കിലും ഇനി കാണുമോ എന്നുപോലും സംശയിച്ചിരുന്ന സഹോദരനെ കാണാനായതിന്റെ സന്തോഷത്തിലായിരുന്നു സഹോദരിമാര്‍. അബൂബക്കറിനെ കാണാനും പരിചയംപുതുക്കാനും നിരവധി നാട്ടുകാരും ബന്ധുക്കളും വീട്ടിലെത്തുന്നുണ്ട്.

ചെന്നൈയില്‍ ലക്ഷ്യമില്ലാതെ നടക്കുന്നതുകണ്ട അബൂബക്കറിനെ പോലീസാണ് മജിസ്‌ട്രേറ്റിനെ ഏല്‍പ്പിക്കുന്നത്. തുടര്‍ന്ന് മാനസിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് മാസം മുമ്പ് വരെ ആശുപത്രിയില്‍ കിടന്ന അബൂബക്കറിനെ പിന്നീട് ചെന്നൈയില്‍ പുനരധിവാസകേന്ദ്രത്തിലാക്കി.

ഇവിടെനിന്നാണ് പേരും നാടും തിരിച്ചറിഞ്ഞ് ജന്മനാട്ടിലെത്താന്‍ വഴിയൊരുക്കിയത്. കഴിഞ്ഞദിവസം ചെന്നൈയിലെത്തിയ ബന്ധുക്കള്‍ രേഖകളെല്ലാം ശരിയാക്കിയാണ് അബൂബക്കറിനെ നാട്ടിലേക്ക് കൊണ്ടുവന്നത്.

Content Highlights: Finally they saw their brother who had been missing for 28 years


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented