ഒടുവില്‍ കണ്ടെത്തി, അബൂബക്കറിനെ 28 വര്‍ഷത്തിന് ശേഷം; കാത്തിരുന്ന മാതാപിതാക്കളോ അനിയനോ ഇപ്പോഴില്ല


വിനോയ് മാത്യു

അബൂബക്കർ

മലപ്പുറം: നീണ്ട 28 വര്‍ഷം. ആധിയോടെ തിരച്ചിലുകള്‍, എന്നെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷയേറിയ കാത്തിരിപ്പുകള്‍... എല്ലാറ്റിനുമൊടുവില്‍ ഇതാ അബൂബക്കര്‍. ഇടനെഞ്ചില്‍ കാലങ്ങളോളം കാത്തുസൂക്ഷിച്ച മോനേ എന്ന വിളിയുയര്‍ത്താന്‍ കാത്തിരുന്ന മാതാപിതാക്കളോ കെട്ടിപ്പിടിച്ചൊന്ന് ഉമ്മവെയ്ക്കാന്‍ കൊതിച്ച അനിയനോ ഇപ്പോഴില്ല. നനഞ്ഞ കണ്ണുകളോടെ കാണാന്‍ അവര്‍ ഏറെ കൊതിച്ച കാഴ്ച വൈകിയെങ്കിലും ഇപ്പോള്‍ ബന്ധുക്കള്‍ക്ക് യാഥാര്‍ഥ്യമായിരിക്കുകയാണ്.

ഒളകര കൂമണ്ണ വലിയപറമ്പിലെ പുറത്താട്ടുനിന്ന് വര്‍ഷങ്ങള്‍ക്കുമുന്‍പ് കാണാതായ അബൂബക്കറിനെക്കുറിച്ച് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. അതിനു വഴിയൊരുക്കിയത് കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശി മുഹമ്മദ് റാഫിയും.ചെന്നൈയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തില്‍ 28 വര്‍ഷമായി ചികിത്സയിലായിരുന്നു അബൂബക്കര്‍. ഒറ്റപ്പെട്ടുപോകുന്നവര്‍ക്കായി ചെന്നൈ തിരുനിലൈയില്‍ അന്‍പകം റിഹാബിലിറ്റേഷന്‍ സെന്റര്‍ നടത്തുകയാണ് മുഹമ്മദ് റാഫി. ദീര്‍ഘകാലം ചികിത്സയില്‍ കഴിയുന്നവരെ ബന്ധുക്കളെ കണ്ടെത്തി നല്‍കാന്‍ റാഫിയെ ഏല്‍പ്പിക്കാറുണ്ട്. കഴിഞ്ഞ ജൂണ്‍ ഒന്‍പതിന് അബൂബക്കറിനെ റാഫിക്ക് കൈമാറി.

മലപ്പുറം ജില്ലയിലെ ഒളകര, കോട്ടയ്ക്കല്‍, ചാപ്പനങ്ങാടി തുടങ്ങിയ സ്ഥലപ്പേരുകളും പിതാവ് മുഹമ്മദാണെന്നും അബൂബക്കര്‍ ഇടയ്ക്ക് പറയുമായിരുന്നു. ഒരു സഹോദരനുണ്ടെന്നും. ഇദ്ദേഹത്തിന്റെ ചിത്രവും ലഭ്യമായ വിവരങ്ങളും റാഫി സാമൂഹികമാധ്യമത്തില്‍ പ്രസിദ്ധപ്പെടുത്തി. കൂമണ്ണയില്‍നിന്ന് വര്‍ഷങ്ങള്‍ക്കുമുന്‍പ് ആളിനെ കാണാതായതിനെക്കുറിച്ച് അറിയാവുന്ന അയല്‍വാസികള്‍ ഇതുകണ്ട് അബൂബക്കറിനെ തിരിച്ചറിഞ്ഞു.

ചെന്നൈ കോച്ച് ഫാക്ടറിയില്‍ ജീവനക്കാരനായിരുന്ന ചാണത്ത് വീട്ടില്‍ മമ്മദിന്റെയും ഖദീജയുടെയും മകനാണ് അബൂബക്കര്‍. ചെറിയ മാനസികവെല്ലുവിളി നേരിട്ട ഇദ്ദേഹത്തെ വിദഗ്ധചികിത്സയ്ക്കായി പിതാവ് ചെന്നൈയിലേക്ക് കൊണ്ടുപോയി. അവിടെവെച്ചാണ് കാണാതായത്. വര്‍ഷങ്ങളോളം പലയിടത്തും അന്വേഷിച്ചു. വിവരമൊന്നുംകിട്ടാതെ മമ്മദും ഖദീജയും കണ്ണടച്ചു. തന്റെ സ്വത്തില്‍ ഒരുഭാഗം മകന്റെ പേരില്‍ നീക്കിവെച്ചാണ് മമ്മദ് യാത്രയായത്. വീഡിയോകോളിലൂടെ നാട്ടിലെ ബന്ധുക്കള്‍ ചൊവ്വാഴ്ച അബൂബക്കറിനെ കണ്ടു. ഇവര്‍ പലതും ചോദിച്ചെങ്കിലും സംസാരത്തില്‍ വിമുഖനായിരുന്നു. നേരിട്ട് ചെന്നൈയില്‍പ്പോയി മടക്കിക്കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കാമെന്നാണ് ബന്ധുക്കളുടെ തീരുമാനം.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തില്‍ കഴിയുന്നവരെ സ്ഥിരമായി സന്ദര്‍ശിച്ച് സംസാരിച്ച് കിട്ടുന്ന വിവരങ്ങള്‍ നോട്ട്ബുക്കില്‍ കുറിച്ചുവെയ്ക്കാറുണ്ട് റാഫി. പത്തുവര്‍ഷം മുന്‍പുതന്നെ അബൂബക്കറിനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. അബൂബക്കര്‍ പറയുന്നതും മുന്‍പ് പറഞ്ഞതും തമ്മില്‍ കുറേ പൊരുത്തമുണ്ടെന്നു മനസ്സിലാക്കി. ബന്ധുക്കളെ തിരയാന്‍ റാഫിയെ പ്രേരിപ്പിച്ചത് അതുകൂടിയാണ്.

Content Highlights: Finally found, abu backer after 28 years


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented