കോവിഡ്‌ മരണനിരക്ക് കുറച്ചുകാട്ടുന്നുവെന്ന് പ്രതിപക്ഷം: ഇകഴ്ത്തിക്കാട്ടാന്‍ ശ്രമമെന്ന് ആരോഗ്യമന്ത്രി


വീണാ ജോർജ്ജ് | Photo: ANI

തിരുവനന്തപുരം: നിയമസഭയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ വാക്കേറ്റം. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവേയാണ് ആരോഗ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടിയത്.

ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് കേരളത്തിലേതെന്ന് ആരോഗ്യമന്ത്രി. എന്നാല്‍ കണക്കുകള്‍ വിശ്വസീനയമല്ലെന്ന് പ്രതിപക്ഷം മറുപടി നല്‍കിയതോടെയാണ് സഭയില്‍ സഭയില്‍ ബഹളമുണ്ടായത്‌.

നോട്ടീസില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവമല്ല. സംസ്ഥാനത്തിന്റെ ചികിത്സാ സൗകര്യം വര്‍ധിപ്പിച്ച് രണ്ടാം തരംഗത്തെ നേരിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇത് വലിയതോതില്‍ വിജയം കണ്ടുവെന്നാണ് വീണാ ജോര്‍ജ്ജ് സഭയില്‍ വ്യക്തമാക്കിയത്. അടിയന്തര പ്രമേയ നോട്ടീസില്‍ പറഞ്ഞ പ്രധാനപ്പെട്ടകാര്യം മരണ നിരക്കിലെ ആശങ്കയായിരുന്നു. മരണ കാരണം നിശ്ചയിക്കേണ്ടത് മാനേജ്‌മെന്റ് കമ്മിറ്റിയല്ല മറിച്ച് ഡോക്ടര്‍മാരാണ്. ഡോക്ടര്‍മാര്‍ മരണ കാരണം നിശ്ചയിക്കുന്നതിലേക്ക് സംവിധാനം മാറണമെന്നായിരുന്നു അടിയന്തിര പ്രമേയത്തിലെ പ്രധാന ആവശ്യം. ഇതുപോലെ 41 മുതല്‍ 59 വയസുവരെയുള്ളവരുടെ മരണനിരക്ക് വളരെ ആശങ്കയുണ്ടാക്കുന്നതായും അടിയന്തര പ്രമേയ നോട്ടീസില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

നേരത്തെ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലെയല്ല കുറച്ചുകൂടി മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ഓരോ മരണവും കോവിഡിന്റെ ഏത് വകഭേദം മൂലമാണെന്ന് രേഖപ്പെടുത്തണമെന്ന് ഡോക്ടര്‍ കൂടിയായ എം.കെ മുനീര്‍ സഭയില്‍ ആവശ്യപ്പെട്ടു. മരണനിരക്ക് കൃത്യമായി രേഖപ്പെടുത്തണം. പോസ്റ്റ് കോവിഡ് മരണങ്ങള്‍ കോവിഡ് മരണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നില്ല. വാക്‌സിനേഷന്‍ കാര്യക്ഷമമല്ല. ഒന്നാം ഡോസ് വാക്‌സിനെടുത്ത തനിക്ക് രണ്ടാം ഡോസ് ലഭിച്ചില്ലെന്നും മുനീര്‍ വ്യക്തമാക്കി.

കൂടാതെ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാനല്ല മറിച്ച് കുറെക്കൂടി കാര്യക്ഷമമാക്കാനാണ് പ്രതിപക്ഷം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്നും മുനീര്‍ വ്യക്തമാക്കി. എന്നാല്‍ വളരെ വൈകാര്യപരമായാണ് ആരോഗ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടി പറഞ്ഞത്. സര്‍ക്കാരിന്റെ ഏറെ പ്രശംസിക്കപ്പെട്ട കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം ഇകഴ്ത്തിക്കാണിക്കുന്നതായി ആരോഗ്യമന്ത്രി പ്രതികരിച്ചു. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. ഇതോടെ പ്രതിപക്ഷ ഭാഗത്തുനിന്ന് ബഹളം ഉയര്‍ന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയും ആരോഗ്യമന്ത്രിയെ വിമര്‍ശിച്ചു.

വളരെ പ്രഫഷണലായാണ് ഇന്ന് പ്രതിപക്ഷം കാര്യങ്ങള്‍ അവതരിപ്പിച്ചതെന്നും വാക്കൗട്ട് പോലും വേണ്ടെന്ന് തീരുമാനിച്ചാണ് പ്രതിപക്ഷം എത്തിയതെന്നും എന്നാല്‍ ആരോഗ്യമന്ത്രി വളരെ ഖേദകരമായ മറുപടിയാണ് നല്‍കിയതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. നിങ്ങള്‍ എത്ര ചീത്ത പറഞ്ഞാലും സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപക്ഷം കൂടെയുണ്ടാകും അതാണ് പ്രതിപക്ഷത്തിന്റെ തീരുമാനം മറിച്ചൊരു തീരുമാനം ഉണ്ടായാല്‍ ജനങ്ങള്‍ക്ക് രാഷ്ട്രീയത്തോട് പുശ്ഛം തോന്നുകയും ജനങ്ങള്‍ ആരാഷ്ട്രീയ വാദികളാകുകയും ചെയ്യുമെന്നും സതീശനും പ്രതികരിച്ചു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു.

Content Highlight: Fight between health minister and opposition in Niyamasabha

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented