കോൺഗ്രസ് പ്രവർത്തകർ തമ്മിലെ കയ്യാങ്കളി | Screengrab: മാതൃഭൂമി ന്യൂസ്
കാസര്‍കോട്: രമേശ് ചെന്നിത്തല പങ്കെടുക്കാനിരുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. കാസര്‍കോട് പീലിക്കോട്ടാണ് സംഭവം. പരിപാടിയുടെ ബോര്‍ഡും മറ്റും പ്രവര്‍ത്തകര്‍ നശിപ്പിച്ചു. പോലീസ് ലാത്തിവീശിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. ഇതോടെ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും പരിപാടി സംഘടിപ്പിക്കേണ്ടെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
രമേശ് ചെന്നിത്തല ചെയര്‍മാനായ സംസ്കാര എന്ന സംഘടനയുടെ കീഴില്‍ നടത്താനിരുന്ന ഭാരതീയ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി പരിപാടിയാണ് പ്രവര്‍ത്തകരുടെ കയ്യാങ്കളിയെ തുടര്‍ന്ന് ഒഴിവാക്കിയത്. മുന്‍ എം.എല്‍.എ കെ.പി കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിലാണ് പരിപാടിക്ക് അനുമതി തേടി കെ.പി.സി.സിക്ക് കത്ത് നല്കിയതും അനുവാദം വാങ്ങിയതും.
മണ്ഡലം കമ്മിറ്റിയോ ഡിസിസിയോ അറിയാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് കാണിച്ച് കെ.പി.സി.സിക്ക് ഒരു വിഭാഗം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് റദ്ദ് ചെയ്തത്. രമേശ് ചെന്നിത്തല കാസര്‍കോട് ജില്ലയില്‍ എത്തുന്നതിന് മുന്‍പ് കെ.സുധാകരന് ചെന്നിത്തലയെ വിളിച്ച് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടുവെന്ന് കെ.പി കുഞ്ഞിക്കണ്ണന് പ്രതികരിച്ചു.
എന്നാല്‍ ഇതിനോടകം തന്നെ പ്രദേശത്തെ മണ്ഡലം കമ്മിറ്റി പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി പ്രതിഷേധിക്കുകയായിരുന്നു. തനിക്ക് നേരെ കയ്യേറ്റമുണ്ടായില്ലെന്ന് പറയുമ്പോഴും പരിപാടി അലങ്കോലമാക്കിയവര്‍ക്കെതിരെ നടപടി വേണം എന്നാണ് കുഞ്ഞിക്കണ്ണന്റെ ആവശ്യം
Content Highlights: fight between congress activists, Remesh chennithala withdraws from scheduled program
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..