
നഴ്സുമാരായ ഊർമ്മിളയും ആര്യയും
തിരുവനന്തപുരം: കൊറോണയില്‍ നിന്ന് രോഗിയുടെ ജീവനെ രക്ഷിക്കാന്‍ ആശുപത്രിയില്‍ നഴ്സുമാരും കൊറോണയില്‍ നിന്ന് നാടിനെ കാക്കാന്‍ പോലീസുകാരുടെയും പെടാപ്പാട് ചെറുതല്ല. ഭാര്യ നഴ്സായും ഭര്‍ത്താവ് പോലീസ് യൂണിഫോമിലും കുടുംബസമ്മേതം കൊറോണയ്ക്കതെിരെ പോരാട്ടത്തിനിറങ്ങിയവരും നമുക്കിടയിലുണ്ട്. ഊര്‍മ്മിള ബിനുവെന്ന നഴ്സാണ് തന്റെയും സുഹൃത്ത് ആര്യയുടെയും കഥപറഞ്ഞത്. ഇരുവരുടെയും ഭര്ത്താക്കന്മാര് പോലീസ് ഉദ്യോഗസ്ഥരാണ്. ഊര്‍മ്മിള പറഞ്ഞ കഥയിലെ ട്വിസ്റ്റ് ഇതൊന്നുമല്ല, ഭര്ത്താക്കന്മാര് ഒരുമിച്ച് ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ഭാര്യമാരും ഒരേ ദിവസം നഴ്സുമാരുടെ കുപ്പായമണിഞ്ഞു.
ആ കഥ ഊര്‍മ്മിള തന്നെ പറയുന്നു ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ...
#covid-19 ന്റെ ആധിയുടെ കാലത്ത് ഒരു ചെറിയ വ്യത്യസ്ത duty joining അപാരത..
2012 ജൂണ്‍ 18 നാണു എന്റെയും ആര്യയുടെയും ഭര്ത്താക്കന്മാരായ ബിനുവും അഭിലാഷും പോലീസ് യൂണിഫോമണിയുന്നത്.അയല്‍ക്കാരായ രണ്ടു പേരും ഒരുമിച്ച് psc പരീക്ഷ എഴുതി ഒരുമിച്ചു തൃശൂര്‍ പോലീസ് അക്കദമിയില്‍ നിന്ന് passing out കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം 3 മാസത്തെ ഇടവേളയില്‍ 2 നേഴ്സ്മാരെ വിവാഹം കഴിച്ചു. ആ ഞങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് വിദ്യാഭ്യാസ കാലത്തെ പരിചയക്കാരായിരുന്നു. ഇന്ന് 26.03.2020 ഇല് ഒരുമിച്ചു psc സ്റ്റാഫ് നേഴ്സ്
എക്സാം എഴുതി തൊട്ടടുത്ത റാങ്കുകള്‍ നേടി ഒരേ ആശുപത്രിയില്‍ ഭര്ത്താക്കന്മാരുടെ പാത പിന്തുടര്ന്ന് ഒരുമിച്ചു ഒരേ ദിവസം ഞങ്ങള്‍ ജോലിയില്‍ പ്രവേശിക്കുകയാണ്...... പ്രാര്‍ത്ഥനകള്‍ ഉണ്ടാവണം..
NB: ഈ കൊറോണ കാലത്ത് ഞങ്ങള്‍ നഴ്സ്മാരും പോലീസ്കാരും ഉള്‍പ്പെടെ നിരവധിപേര്‍ കര്‍മനിരതരാണു... നിങ്ങള്‍ വീട്ടിലിരുന്നു ഞങ്ങളോടും നാടിനോടും സഹകരിക്കണം... നമ്മള് അതിജീവിക്കും.. #stay home.. #stay safe...
Content Highlight: fight against Corona: Viral Facebook post by husband
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..