പാഞ്ഞെത്തിയ കാര്‍ ഓട്ടോയിലേക്ക് ഇടിച്ചുകയറി; ഇടയില്‍പ്പെട്ട സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു | VIDEO


അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന്‌

ഇടുക്കി: തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം വാഹനാപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്. റോഡിന് വശത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ കാല്‍നടയാത്രക്കാരിയായ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു.

വെള്ളിയാഴ്ച രാവിലെയാണ് അപകടം. അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ഓട്ടോയുടെ പിന്നില്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റോഡിലേക്ക് തെറിച്ചു വീണു. ഓട്ടോയില്‍ ഇടിച്ച ശേഷം മുന്നിലുള്ള ഫൂട്ട്പാത്തിനോട് ചേര്‍ന്ന ഭാഗത്ത് ഇടിച്ചാണ് കാര്‍ നിന്നത്. അപകടം നടക്കുമ്പോള്‍ രണ്ട് വാഹനങ്ങള്‍ക്കും ഇടയില്‍ കാല്‍നടയാത്രക്കാരി അകപ്പെടുകയായിരുന്നു. എന്നാല്‍ യാതൊരു പരിക്കുമേല്‍ക്കാതെ സ്ത്രീ രക്ഷപ്പെട്ടു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കാര്‍ ഓടിച്ചിരുന്ന ബിജു എന്നയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിമുക്ത ഭടനായ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു സ്വകാര്യ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണിയാള്‍. പരിക്കേറ്റ ഓട്ടോ ഡ്രൈവറുടെ നില ഗുരുതരമല്ലെന്നാണ് വിവരം.

Content Highlights: female pedestrian miraculously escaped from accident

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented