കോഴിക്കോട്: ഫാത്തിമ തഹിലിയയ്‌ക്കെതിരെ നടപടി. എം.എസ്.എഫ്. ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി. മുസ്‌ലിം ലീഗിന്റെ ദേശീയ കമ്മിറ്റിയുടേതാണ് നടപടി. 

ഫാത്തിമയുടെ ഭാഗത്തുനിന്ന് കടുത്ത അച്ചടക്കലംഘനം ഉണ്ടായെന്ന കണ്ടെത്തലിനു പിന്നാലെയാണ് നടപടിയെന്നാണ് ലീഗ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

മുസ്‌ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് ദേശീയ കമ്മിറ്റി ഫാത്തിമയ്‌ക്കെതിരെ നടപടി എടുത്തത്.

content highlights: Fathima Thahiliya removed from the post of msf national vice president