
പരിയാരം: കനിവിന്റെ മാലാഖയും ഇറ്റാലിയന്‍ മിഷണറിയുമായ ഫാ. ലീനസ് മരിയ സുക്കോളിനെ ദൈവദാസനായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ഒന്‍പതാം ചരമവാര്‍ഷികദിനത്തിലാണ് ദൈവദാസനായി ഉയര്‍ത്തിയത്.
ദീര്‍ഘകാലം പ്രവര്‍ത്തിച്ച പരിയാരം മരിയപുരം നിത്യസഹായമാത തീര്‍ഥാടന ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്സ് വടക്കുംതല ഫാ. സുക്കോളിനെ ദൈവദാസനായി പ്രഖ്യാപിച്ചുള്ള വത്തിക്കാന്റെ ഉത്തരവ് വായിച്ചു. ദൈവദാസ പ്രഖ്യാപനത്തിന് മുന്‍പായി കബറിടത്തില്‍ നടന്ന പ്രാര്‍ഥനയ്ക്ക് ബത്തേരി രൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ് നേതൃത്വം നല്കി.
പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ഇറ്റലിയിലെ ത്രെന്തോ അതിരൂപത ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് ലൂയിജി ബ്രെസാന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കോഴിക്കോട് രൂപത മെത്രാന് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വചനഘോഷണം നടത്തി.
പ്രചോദനമാകണം -ഡോ. അലക്സ് വടക്കുംതല
കാലത്തിനതീതമായി ഉള്പ്രചോദനമായും ആവേശമായും നിലനില്ക്കേണ്ട വ്യക്തിയാണ് ഫാ. ലീനസ് മരിയ സുക്കോളെന്ന് കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്സ് വടക്കുംതല.
പരിയാരം മരിയപുരം നിത്യസഹായമാത തീര്‍ഥാടന ദേവാലയത്തില്‍ ലീനസ് മരിയ സുക്കോളിനെ ദൈവദാസനായി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
'സ്വജീവിതത്തില്‍ ക്രിസ്തുവിനെ അദ്ദേഹം അനുകരിച്ചതുപോലെ അദ്ദേഹത്തിന്റെ ജീവിതവും ത്യാഗവും ലാളിത്യവും അനുകരിക്കാന്‍ നമുക്ക് സാധിക്കണം- അദ്ദേഹം പറഞ്ഞു. ഫാ. സുക്കോളിലൂടെ സമൂഹത്തിന് ലഭിച്ച നന്മകളോരോന്നും ഡോ. അലക്സ് വടക്കുംതല സദസ്സുമായി പങ്കുവെച്ചു.
Content Highlights: Father sukol italian priest pariyaram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..