ചീറിപ്പാഞ്ഞെത്തിയ ആഡംബര കാര്‍ ഇല്ലാതാക്കിയത് ഒരു കുടുംബത്തിന്റെ അത്താണിയെ;നിറകണ്ണുകളോടെ സുഹൃത്തുക്കൾ


ഭാര്യയും രണ്ട് കുട്ടികളും രോഗിയായ ഭാര്യാമാതാവും നിർമാണത്തൊഴിലാളിയായ സുനിൽകുമാറിന്റെ ഏക വരുമാനത്തിലാണ് കഴിഞ്ഞുവന്നത്. ഗൾഫിൽ ജോലിചെയ്തിരുന്ന സുനിൽ, അമ്മ രോഗബാധിതയായതിനെ തുടർന്നാണ് നാട്ടിൽ മടങ്ങിയെത്തിയത്. അമ്മയുടെ മരണശേഷം നാട്ടിൽ മേസ്തിരിപ്പണി പുനരാരംഭിച്ചു.

•  മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയവർ

നഗരൂർ: വീട്ടിലേക്കെത്താൻ അല്പം ദൂരം മാത്രം ബാക്കിനിൽക്കേ, എതിരേ അമിതവേഗത്തിലെത്തിയ ആഡംബര കാര്‍ ജീവനെടുത്ത ഗൃഹനാഥനും അഞ്ച് വയസ്സുകാരനായ മകനും നാട് കണ്ണീരോടെ വിടനൽകി. ശനിയാഴ്ച രാത്രി 8.30 ഓടെ നഗരൂർ കല്ലിങ്ങലിൽ കാർ ബൈക്കിലിടിച്ചാണ് നഗരൂർ മുണ്ടയിൽക്കോണം കരിക്കകത്തിൽ വീട്ടിൽ സുനിൽ കുമാർ (49-പ്രദീപ്), ഇളയ മകൻ ശ്രീദേവ് (അഞ്ച്) എന്നിവർ മരിച്ചത്.

പ്രദീപിന്റെ മൂത്തമകൻ ശ്രീഹരി (15) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണംചെയ്തതായി ബന്ധുക്കൾ പറയുന്നു. മൃതദേഹപരിശോധന പൂർത്തിയാക്കി ഞായറാഴ്ച വൈകീട്ട് 4.15 ഓടെയാണ് അച്ഛന്റെയും മകന്റെയും മൃതദേഹം വീട്ടിലെത്തിച്ചത്. മൂന്നുമണിയോടെതന്നെ അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനാവലി വീട്ടുപരിസരത്ത് എത്തിച്ചേർന്നിരുന്നു. ഒ.എസ്.അംബിക എം.എൽ.എ., ബി.സത്യൻ തുടങ്ങി ജനപ്രതിനിധികളും, പൊതുപ്രവർത്തകരും അന്ത്യാഞ്ജലിയർപ്പിക്കാൻ വീട്ടിലെത്തിയിരുന്നു.

പൊതുദർശനത്തിനുശേഷം ആറുമണിയോടെ വീട്ടുമുറ്റത്ത് അടുത്തടുത്തായി ഇരുവരെയും സംസ്കരിച്ചു. കുടുംബത്തിന്റെ ഏക ആശ്രയമാണ് സുനിലിന്റെ വേർപാടിലൂടെ നഷ്ടമായത്. ഭാര്യയും രണ്ട് കുട്ടികളും രോഗിയായ ഭാര്യാമാതാവും നിർമാണത്തൊഴിലാളിയായ സുനിൽകുമാറിന്റെ ഏക വരുമാനത്തിലാണ് കഴിഞ്ഞുവന്നത്. ഗൾഫിൽ ജോലിചെയ്തിരുന്ന സുനിൽ, അമ്മ രോഗബാധിതയായതിനെ തുടർന്നാണ് നാട്ടിൽ മടങ്ങിയെത്തിയത്. അമ്മയുടെ മരണശേഷം നാട്ടിൽ മേസ്തിരിപ്പണി പുനരാരംഭിച്ചു.

ശനിയാഴ്ച വൈകീട്ട് മക്കൾക്ക് മുടിവെട്ടിക്കാനും, വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനുമായി നഗരൂരിൽ പോയി മടങ്ങുമ്പോഴായിരുന്നു ദുരന്തം കുടുംബത്തിന്റെ സ്വപ്നങ്ങളിലേക്ക് കരിനിഴൽ വീഴ്ത്തിയത്. അപകടത്തിനിടയാക്കിയ കാറിൽ സഞ്ചരിച്ചിരുന്ന പള്ളിക്കൽ ഞാറയിൽക്കോണം ഷിറാസ് മൻസിലിൽ ഷിറാസ് (32), ഞാറയിൽക്കോണം, കരിമ്പുവിള, ജെ.ബി.മൻസിലിൽ ജാഫർ ഖാൻ(42) എന്നിവരെ പോലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി. ജാഫർഖാന്റെ ഉടമസ്ഥതയിലുള്ള കാർ ഷിറാസാണ് ഓടിച്ചിരുന്നത്. ഇരുവരും മദ്യപിച്ചിരുന്നതായി പ്രാഥമിക സൂചനകളുണ്ടെങ്കിലും രക്തപരിശോധന, മറ്റ് ശാസ്ത്രീയ തെളിവുകൾ എന്നിവ സംഭവത്തിൽ ശേഖരിച്ചു വരുന്നതായി പോലീസ് പറഞ്ഞു. ഇരുവരും വിദേശത്തായിരുന്നു. സൗദി അറേബ്യയിൽ വ്യവസായിയാണ് ജാഫർഖാൻ.

നാടിന് പ്രിയങ്കരൻ സുനിൽകുമാർ; പൊതുരംഗത്തും കലാരംഗത്തും നിറഞ്ഞുനിന്നു

നഗരൂർ: ശനിയാഴ്ച രാത്രിയിൽ കല്ലിങ്ങൽവെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച സുനിൽകുമാർ പൊതുപ്രവർത്തന രംഗത്തും കലാരംഗത്തും സജീവസാന്നിദ്ധ്യമായിരുന്നു. ഇതിലൂടെ വലിയൊരു സൗഹൃദവലയത്തിനുടമയുമായിരുന്നു. നന്ദായ്‌വനം സിന്ധുഭവനിൽ കമലാസനന്റെയും പരേതയായ സുശീലയുടെയും രണ്ട് മക്കളിൽ മൂത്തയാളാണ് സുനിൽകുമാർ. പ്രദീപ് എന്ന പേരിലായിരുന്നു നാട്ടിലറിയപ്പെടുന്നത്.

അപകടത്തിൽപ്പെട്ട ബൈക്ക്, അപകടമുണ്ടാക്കിയ കാർ പരിശോധിക്കുന്നു. ഇൻസെറ്റിൽ മരിച്ച പ്രദീപും ശ്രീദേവും

നെടുമ്പറമ്പ് ഗവ. ഹൈസ്‌കൂളിലെ 1989-ലെ യൂണിയൻ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. സ്‌കൂൾ വിദ്യാഭ്യാസകാലത്ത് സമ്മാനാർഹമായ നാടകങ്ങളിൽ വേഷമിട്ട് ശ്രദ്ധനേടി. പ്രീഡിഗ്രിയിൽ വിദ്യാഭ്യാസം അവസാനിപ്പിച്ച്‌ തൊഴിൽ രംഗത്തേക്കിറങ്ങിയിട്ടും കലാരംഗത്ത് സജീവമായി തുടർന്നു. പൊയ്കവിള ചലഞ്ച് ആർട്‌സിന്റെ പ്രവർത്തകനായാണ് പിന്നീട് പൊതുരംഗത്ത് നിറഞ്ഞത്. ചലഞ്ച് ആർട്‌സ് സംസ്ഥാനത്തിനകത്തും പുറത്തും നൂറിലധികം മത്സരവേദികളിൽ അവതരിപ്പിച്ച് സമ്മാനങ്ങൾ വാരിക്കൂട്ടിയ ഒട്ടകങ്ങളുടെ യജമാനൻ എന്ന നാടകത്തിൽ പ്രദീപ് വേഷമിട്ടിരുന്നു. പകൽനേരത്ത് മേസ്‍തിരിപ്പണിക്ക് പോയശേഷം രാത്രിയിലായിരുന്നു നാടക റിഹേഴ്‌സലിനെത്തുന്നത്.

ഉപജീവനാർഥം വിദേശത്തേക്കു പോയപ്പോഴാണ് പ്രദീപ് പൊതുരംഗത്തുനിന്നും കലാരംഗത്തുനിന്നും വിട്ടുനിന്നത്. വിദേശത്തെ ജോലി ഉപേക്ഷിച്ച്‌ രണ്ടുവർഷം മുമ്പാണ് നാട്ടിലെത്തിയത്. പിന്നീട് നാട്ടിലെ ജോലി പുനരാരംഭിച്ചു. ആർട്‌സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വീണ്ടും ശക്തമാക്കണമെന്ന് പഴയകാല സഹപ്രവർത്തകരോടെല്ലാം പ്രദീപ് ആവർത്തിച്ചു പറഞ്ഞിരുന്നു. അതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നതിനിടയിലാണ് അപ്രതീക്ഷ വിയോഗം. പ്രദീപിന്റെ വിയോഗവാർത്തയറിഞ്ഞ സുഹൃത്തുക്കളെല്ലാം ഞായറാഴ്ച അവസാനമായി ഒരുനോക്കുകാണാൻ കല്ലിങ്ങലിലെ കരിക്കകത്തിലെ വീട്ടിലെത്തിയിരുന്നു. മൃതദേഹത്തിന് വലംവെച്ച് നിറകണ്ണുകളോടെ നടന്നുനീങ്ങുന്ന ഓരോരുത്തരും പ്രദീപിന്റെ സൗഹൃദത്തിന്റെ വലുപ്പം പറയാതെ പറയുകയായിരുന്നു.

Content Highlights: Father, son killed in Nagaroor accident

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented